ട്രെ​യി​നി​ൽ പീ​ഡനശ്രമം: പാ​രാ​മി​ലി​ട്ട​റി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
Monday, February 20, 2017 4:16 PM IST
ആ​​ല​​പ്പു​​ഴ: ട്രെ​​യി​​ൻ യാ​​ത്ര​​യ്ക്കി​​ടെ മേ​​ഘാ​​ല​​യ സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ പാ​​രാ​​മി​​ലി​ട്ട​റി ജീ​​വ​​ന​​ക്കാ​​ര​​ൻ പി​​ടി​​യി​​ൽ. അ​​സാ​​മി​​ൽ പ​​ാരാ​​മി​​ലി​ട്ട​റി വി​​ഭാ​​ഗ​​ത്തി​​ൽ ജോ​​ലി​ചെ​​യ്യു​​ന്ന എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി സാം​​സ​​ണെ​​യാ​​ണ് ആ​​ല​​പ്പു​​ഴ റെ​​യി​​ൽ​​വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.

ട്രെ​​യി​​നി​​ൽ എ​​റ​​ണാ​​കു​​ള​​ത്തെ​​ത്തി​​യ ശേ​​ഷം അ​​ന്പ​​ല​​പ്പു​​ഴ​​യി​​ലെ ഭാ​​ര്യ​​വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​ണു പി​​ടി​​കൂ​​ടി​​യ​​ത്. വി​​വ​​രം ല​​ഭി​​ച്ച​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​യാ​​ളെ ക​​ഴി​​ഞ്ഞ ​ദി​​വ​​സം വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ആ​​ല​​പ്പു​​ഴ റെ​​യി​​ൽ​​വേ എ​​സ്ഐ രാ​​ജു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

രാ​​ത്രി​ത​​ന്നെ സാം​​സ​​ണെ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ത​​ന്പാ​​നൂ​​ർ റെ​​യി​​ൽ​​വേ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. ഇ​​യാ​​ൾ​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ര​​ണ്ടു പേ​​ർ​​ക്കാ​​യി പോ​​ലീ​​സ് തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​വ​​രു​​ക​​യാ​​ണ്.

ഇ​​വ​​രെ നാ​​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കി​​ട​​യി​​ൽ പ​​രി​​ച​​യ​​പ്പെ​​ട്ട​​താ​​ണെ​​ന്നാ​ണു പ്രാ​​ഥ​​മി​​ക ചോ​​ദ്യം​ചെ​​യ്യ​​ലി​​ൽ സാം​​സ​​ണ്‍ പ​​റ​​ഞ്ഞ​​തെ​​ന്നാ​​ണ​​റി​​യു​​ന്ന​​ത്. ഗോ​​ഹ​​ട്ടി എ​​ക്സ്പ്ര​​സി​​ൽ തി​​രു​​വ​​ന​​ത​​പു​​ര​​ത്തേ​​ക്കു​​ള്ള യാ​​ത്ര​യ്ക്കി​​ട​​യി​​ലാ​​യി​​രു​ന്നു ‌ക​​ഴി​​ഞ്ഞ ദി​​വ​​സം മേ​​ഘാ​​ല​​യ സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി​ക്കു നേ​​രെ പീ​​ഡ​​ന​ശ്ര​​മ​​മു​​ണ്ടാ​​യ​താ​യി പ​രാ​തി​യു​ള്ള​ത്. സെ​​ക്ക​​ൻ​​ഡ് എ​​സി ക​​ന്പാ​​ർ​​ട്ട്മെ​​ന്‍റ് യാ​​ത്ര​​ക്കാ​​രി​​യാ​​യ യു​​വ​​തി ഉ​​റ​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ൽ സ​​ഹ യാ​​ത്ര​​ക്കാ​​രാ​​യ മൂ​​ന്നു യു​​വാ​​ക്ക​​ൾ ക​​ട​​ന്നു​​പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​വെ​ന്നാ​​ണ് പ​​രാ​​തി.തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ വീ​​ട്ടി​​ൽ ജോ​​ലി​​ക്കാ​​യി വ​​രി​​ക​​യാ​​യി​​രു​​ന്നു യു​​വ​​തി.


സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്നു യു​​വ​​തി ബ​​ഹ​​ളം വ​​ച്ചെ​​ങ്കി​​ലും ക​​ന്പാ​​ർ​​ട്ട്മെ​​ന്‍റി​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ സ​​ഹാ​​യി​​ച്ചി​​ല്ല. തു​​ട​​ർ​​ന്നു ജോ​​ലി ചെ​​യ്യു​​ന്ന വീ​​ട്ടി​​ലെ​​ത്തി​​യ യു​​വ​​തി ഇ​​വ​​രു​​ടെ സ​​ഹാ​​യ​​ത്താ​​ൽ റെ​​യി​​ൽ​​വേ പോ​​ലീ​​സി​​നു പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.
ത​​ന്നെ ഉ​​പ​​ദ്ര​​വി​​ച്ച യു​​വാ​​ക്ക​​ളു​​ടെ ട്രെ​​യി​​നി​​ലെ ബെ​​ർ​​ത്ത് ന​​ന്പ​​റ​​ട​​ക്ക​​മാ​​യി​​രു​​ന്നു ഇ​​വ​​ർ പ​​രാ​​തി ന​​ൽ​​കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.