ടോംസ് കോളജിൽ ഒന്നും രണ്ടും വർഷ ബി ടെക് ക്ലാസുകൾ ആരംഭിക്കാൻ കോടതി നിർദേശം
Friday, February 24, 2017 3:05 PM IST
കോ​ട്ട​യം: മ​റ്റ​ക്ക​ര ടോം​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി ​ടെ​ക് ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി. മ​റ്റു കോ​ള​ജു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ വാ​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ടോം​സ് കോ​ള​ജി​ലെ ക്ലാ​സു​ക​ൾ നി​ർ​ത്തി വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച കെ​ടി​യു​വി​ന്‍റെ ന​ട​പ​ടി കോ​ട​തി വി​മ​ർ​ശി​ച്ചു.

കോ​ള​ജി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ എ​ഐ​സി​ടി​ഇ അ​പ്രൂ​വ​ൽ, 10 ഏ​ക്ക​ർ സ്ഥ​ലം എ​ന്നി​വ കോ​ട​തി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ലൂ​ടെ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നും അ​ഫി​ലി​യേ​ഷ​ൻ സം​ബ​ന്ധി​ച്ചും പ്ര​ച​രി​ച്ച കാ​ര്യ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യും കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ദി ഭാ​ഗ​ത്തി​നു വേ​ണ്ടി കൃ​ഷ്ണ​നു​ണ്ണി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ജ​സ്വി​ൻ പി ​വ​ർ​ഗീ​സും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.