മ​​ക​​ൾ​​ക്ക് വി​​ഷം ന​​ൽ​​കി പി​​താ​​വ് ജീ​​വ​​നൊ​​ടു​​ക്കി
Thursday, April 20, 2017 1:51 PM IST
പ​​​ത്ത​​​നം​​​തി​​​ട്ട: ബാ​​​ലി​​​ക​​​യെ വി​​​ഷം​​​കൊ​​​ടു​​​ത്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ പി​​​താ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി. ക​​​ല്ല​​​റ​​​ക്ക​​​ട​​​വ് കി​​​ഴ​​​ക്കേ​​​മ​​​ട്ട​​​ത്തി​​​ൽ ശ്രീ​​​കു​​​മാ​​​ർ (42), മ​​​ക​​​ൾ അ​​​നു​​​ഗ്ര​​​ഹ (അ​​​ഞ്ച്) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട ന​​​ഗ​​​ര​​​ത്തി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷാ ഡ്രൈ​​​വ​​​റാ​​​ണ് ശ്രീ​​​കു​​​മാ​​​ർ. സാ​​​മ്പ​​​ത്തി​​​ക പ്ര​​​ശ്ന​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ കു​​​ടും​​​ബ​​​ക​​​ല​​​ഹ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നും ആ​​​ത്മ​​​ഹ​​​ത്യ​​​ക്കും കാ​​​ര​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

മ​​​ക​​​ൾ​​​ക്ക് ശീ​​​ത​​​ള​​​പാ​​​നീ​​​യ​​​ത്തി​​​ൽ വി​​​ഷം ചേ​​​ർ​​​ത്ത് ന​​​ൽ​​​കി​​​യ​​​തിനെത്തു​​​ട​​​ർ​​​ന്ന് ശ്രീ​​​കു​​​മാ​​​റും വി​ഷം ക​​​ഴി​​​ച്ചു. പി​​​ന്നീ​​​ട് ഓ​​​ട്ടോ​​​ സ്റ്റാ​​​ൻ​​​ഡി​​​നു സമീപം ശ്രീ​​​കു​​​മാ​​​റി​​​ന്‍റെ പി​​​താ​​​വ് രാ​​​ജ​​​ൻ നാ​​​യ​​​രുടെ ചാ​​​യ​​​ക്ക​​​ട​​​യിലെത്തിയപ്പോ ൾ കു​​​ഞ്ഞി​​​ന്‍റെ വാ​​​യി​​​ൽനി​​​ന്നും നു​​​ര​​​യും പ​​​ത​​​യും വ​​​രു​​​ന്ന​​​ത് ക​​​ണ്ടാണ് വിഷം ന​​​ൽ​​​കി​​​യ കാ​​​ര്യം പ​​​റ​​​ഞ്ഞത്. ഉ​​​ട​​​ൻ​​​ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും കുട്ടി മ​​​രി​​​ച്ചി​​​രു​​​ന്നു. പിന്നീട് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യിൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ ശ്രീ​​​കു​​​മാ​​​റി​​​നെ ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.


പ്രാ​​​ഥ​​​മി​​​ക ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും അ​​​ല്പ​​​സ​​​മ​​​യ​​​ത്തി​​​ന് ശേ​​​ഷം മ​​​രി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട സെ​​​വ​​​ന്ത്ഡേ സ്കൂ​​​ളി​​​ലെ ഒ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു അ​​​നു​​​ഗ്ര​​​ഹ. നി​​​ഷ​​​യാ​​​ണ് ശ്രീ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ.