വി​​​രാ​​​ജ്പേ​​​ട്ട​​യി​​ൽകാ​​​ർ മ​​​റി​​​ഞ്ഞ് ക​​​ട​​​മ്പൂ​​​ർ സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു
Saturday, April 29, 2017 12:18 PM IST
ഇ​​​രി​​​ട്ടി‌/ ത​​​ല​​​ശേ​​​രി: വി​​​രാ​​​ജ്പേ​​​ട്ട പെ​​​രു​​​മ്പാ​​​ടി ചു​​​ര​​​ത്തി​​​ൽ കാ​​​ർ മ​​​റി​​​ഞ്ഞ് ക​​​ട​​​മ്പൂ​​​ർ സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു. നാ​​​ലു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​ന്ന​​ര​​യോ​​​ടെ​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ക​​​ട​​മ്പൂ​​​ർ മു​​​ച്ചി​​​ലോ​​​ട്ടു​​​കാ​​​വി​​​ന് സ​​​മീ​​​പ​​​ത്തെ ത​​​യ്യി​​​ൽ​​​വീ​​​ട്ടി​​​ൽ കെ. ​​​പ്ര​​​മോ​​​ദ് (50) ആ​​​ണ് മ​​​രി​​​ച്ച​​​ത്. പ​​​രി​​​ക്കേ​​​റ്റ സ​​​ഹോ​​​ദ​​​രി ത​​​ല​​​ശേ​​​രി പെ​​​രു​​​ന്താ​​​റ്റി​​​ൽ ചൈ​​​ത​​​ന്യ​​​യി​​​ൽ പ്ര​​​മീ​​​ള (55), ഭ​​​ർ​​​ത്താ​​​വ് ര​​​വീ​​​ന്ദ്ര​​​ൻ (65), മ​​​ക​​​ൻ റ​​​ജീ​​​ഷ് (40) എ​​​ന്നി​​​വ​​​രെ ത​​​ല​​​ശേ​​​രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​മോ​​​ദി​​​ന്‍റെ മ​​​റ്റൊ​​​രു സ​​​ഹോ​​​ദ​​​രി​​​യാ​​​യ പ്ര​​​സി​​​യു​​​ടെ മ​​​ക​​​ൻ റി​​​ജു (26) വി​​​നെ കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ല​​​ക് ട്രോ​​​ണി​​​ക് സി​​​റ്റി​​​യി​​​ൽ ജോ​​​ലി​​ചെ​​​യ്യു​​​ന്ന റ​​​ജീ​​​ഷി​​​ന്‍റെ​​​യ​​​ടു​​​ത്തു പോ​​​യി തി​​​രി​​​ച്ചു​​വ​​​രു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. റോ​​​ഡി​​​ലെ തി​​​ട്ട​​​യി​​​ലി​​​ടി​​​ച്ചു കാ​​​ർ മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​മോ​​​ദ് സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് മ​​രി​​ച്ചു. ഡ​​​ൽ​​​ഹി​​​യി​​​ൽ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു മ​​​രി​​​ച്ച പ്ര​​​മോ​​​ദ്. പ​​​രേ​​​ത​​​നാ​​​യ ടി.​​​പി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ - ഗൗ​​​രി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഭാ​​ര്യ: സീ​​​ന. മ​​​ക​​​ൻ: അ​​​ഭി​​​ജി​​​ത്ത്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: പ്ര​​​കാ​​​ശ​​​ൻ, പ്ര​​​സാ​​​ദ് , പ്ര​​​മീ​​​ള, പ്ര​​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.