റ​ബ​ർ പ്ര​തി​സ​ന്ധി:നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം
റ​ബ​ർ പ്ര​തി​സ​ന്ധി:നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം
Wednesday, May 24, 2017 12:12 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: റ​​ബ​​ർ മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്തര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട പ്ര​​മേ​​യം നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി. കൃ​​ഷി മ​​ന്ത്രി സു​​നി​​ൽ​​കു​​മാ​​റാ​​ണു പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

റ​​ബ​​റി​​നു ന്യാ​​യവി​​ല ല​​ഭി​​ക്കു​​വാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ണം. ഇ​​റ​​ക്കു​​മ​​തിച്ചു​​ങ്കം വ​​ർ​​ധി​​പ്പി​​ക്കു​​വാ​​ൻ വാ​​ണി​​ജ്യ ക​​രാ​​റു​​ക​​ളി​​ൽ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള വ്യ​​വ​​സ്ഥ​​ക​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്ത​​ണം. സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ ഉ​​ത്പാ​​ദ​​നം ഏറ്റവുമധികം ന​​ട​​ത്തു​​ന്ന കേ​​ര​​ള​​ത്തി​​ൽ​നി​​ന്നു റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ ആ​​സ്ഥാ​​ന മ​​ന്ദി​​രം അ​​ന്യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​ക്കു മാ​​റ്റ​​രു​​ത്. റീ​​ജി​​യ​​ണ​​ൽ ഓ​​ഫീ​​സു​​ക​​ൾ സം​​യോ​​ജി​​പ്പി​​ക്കാ​​നും കൂ​​ട്ടി​​യോ​​ജി​​പ്പി​​ക്കാ​​നു​​മു​​ള്ള നീ​​ക്കം പൂ​​ർ​​ണ​​മാ​​യും ഉ​​പേ​​ക്ഷി​​ക്ക​​ണം.


സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​നെ ലൈ​​വ്‌​​ലി​​ഹു​​ഡ് സെ​​ക്യൂ​​രി​​റ്റി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​നു ഡ​​ബ്ല്യു​​ടി​​ഒ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ക​​രാ​​റു​​ക​​ളി​​ൽ അം​​ഗീ​​ക​​രി​​ച്ചി​​ട്ടു​​ള്ള സേ​​ഫ് ഗാ​​ർ​​ഡ് ഡ്യൂ​​ട്ടി ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ സ​​ർ​​ക്കാ​​ർ കേ​​ന്ദ്ര​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​നെ സം​​ര​​ക്ഷി​​ക്കു​​വാ​​ൻ നെ​​ഗ​​റ്റീ​​വ് ലി​​സ്റ്റ് അ​​ഥ​​വാ സം​​ര​​ക്ഷി​​ത ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം. ക​​ർ​​ഷ​​ക​​ർ​​ക്കു പ്ര​​യോ​​ജ​​നം ചെ​​യ്യു​​ന്ന ത​​ര​​ത്തി​​ൽ ദേ​​ശീ​​യ ത​​യം രൂ​​പീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും പ്ര​​മേ​​യ​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.