ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നു സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധം: മാ​ർ ആ​ല​ഞ്ചേ​രി
ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നു സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധം: മാ​ർ ആ​ല​ഞ്ചേ​രി
Thursday, May 25, 2017 11:45 AM IST
കൊ​​​ച്ചി: ദ​​​ളി​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര​​​മാ​​​യ ക്ഷേ​​​മ​​​ത്തി​​​നു സ​​​ഭ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.
സി​​​ബി​​​സി​​​ഐ​​​യു​​​ടെ ദ​​​ളി​​​ത് ശാ​​​ക്തീ​​​ക​​​ര​​​ണ​​​ന​​​യം സം​​​ബ​​​ന്ധി​​​ച്ച പ​​​ഠ​​​ന​​​രേ​​​ഖ​​​യെ​​​ക്കു​​​റി​​​ച്ചു കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യു​​​ടെ ദ​​​ളി​​​ത് കാ​​​ത്ത​​​ലി​​​ക് മ​​​ഹാ​​​ജ​​​ന​​​സ​​​ഭ (ഡി​​​സി​​​എം​​​എ​​​സ്) പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വ​​​ബോ​​​ധ​​​ന സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സി​​​ബി​​​സി​​​ഐ തി​​​യോ​​​ള​​​ജി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നും പാ​​​ലാ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ന​​​യ​​​രേ​​​ഖ​​​യു​​​ടെ ദൈ​​​വ​​​ശാ​​​സ്ത്ര​​​വീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് ല​​​ഭി​​​ച്ച ദ​​​ളി​​​ത് ക​​​ത്തോ​​​ലി​​​ക്കാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു തു​​​ട​​​ർ​​​പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള മു​​​ഴു​​​വ​​​ൻ കോ​​​ഴ്സ് ഫീ​​​സും കെ​​​സി​​​ബി​​​സി ക​​​മ്മീ​​​ഷ​​​ൻ വ​​​ഹി​​​ക്കു​​​മെ​​​ന്നു എ​​​സ് സി​​​എ​​​സ്ടി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ അ​​​റി​​​യി​​​ച്ചു.

ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ സ്റ്റെ​​​ഫാ​​​നോ​​​സ്, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഷാ​​​ജ്കു​​​മാ​​​ർ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ജ​​​യിം​​​സ് എ​​​ല​​​വു​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.