ചെ​റി​യ പെ​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച
ചെ​റി​യ പെ​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച
Thursday, June 22, 2017 2:39 PM IST
കൊ​​ച്ചി: ​ചെ​​റി​​യ പെ​​രു​​ന്നാ​​ൾ 25ന് ​​ആ​​യി​​രി​​ക്കു​​മെ​​ന്ന് ഹി​​ജ്റ ക​​മ്മി​​റ്റി ഓ​​ഫ് ഇ​​ന്ത്യ അ​​റി​​യി​​ച്ചു.​ ച​​ന്ദ്ര​​മാ​​സ ക​​ല​​ണ്ട​​ർ അ​​നു​​സ​​രി​​ച്ച് മേ​​യ് 26നാ​​ണ് റ​​മ​​ദാ​​ൻ ആ​​രം​​ഭി​​ച്ച​​ത്. അ​​തി​നാ​ൽ റ​​മ​​ദാ​​ൻ 30 പൂ​​ർ​​ത്തി​​യാ​​ക്കി​​യ ​​ശേ​​ഷം 25നു ​ചെ​​റി​​യ പെ​​രു​​ന്നാ​​ൾ ആ​​ഘോ​​ഷി​​ക്കു​​മെ​​ന്ന് ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

24നാ​​ണ് പുതിയ ചന്ദ്രോദയം. അ​​ന്ന് സൂ​​ര്യാ​​സ്ത​​മ​​യശേ​​ഷം ച​​ന്ദ്ര​​നെ ന​​ഗ്ന​​നേ​​ത്ര​​ങ്ങ​​ൾ​​കൊ​​ണ്ട് കാ​​ണാ​​ൻ സാ​​ധി​​ക്കി​​ല്ല.​ സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ നാ​​ഷ​​ണ​​ൽ ഹൈ​​ഡ്രോ​​ഗ്രാ​​ഫി​​ക്സ് ഓ​​ഫീ​​സ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന നോ​​ട്ടി​​ക്ക​​ൽ അ​​ൽ​​മ​​നാ​​ക് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ച​​ന്ദ്ര​​മാ​​സ തീ​​യ​​തി​​ക​​ൾ തി​​ക​​ച്ചും ശാ​​സ്ത്രീ​​യ​​മാ​​ണെ​​ന്നും പൊ​​തു ക​​ല​​ണ്ട​​റി​​ൽ ഈ ​​തീ​​യ​​തി ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഹി​​ജ്റ ക​​മ്മി​​റ്റി ഓ​​ഫ് ഇ​​ന്ത്യ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി മു​​സ്ത​​ഫ മു​​ഹ​​മ്മ​​ദ്, എം.​​ഇ. അ​​ബ്ദു​​റ​​ഹ്മാ​​ൻ, പി.​​എം. മാ​​ഹി​​ൻ, പി.​​എ​​സ്. ഷം​​സു​​ദ്ദീ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.