ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു: പി.​സി.​തോ​മ​സ്
ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തെ  പി​ന്തു​ണ​യ്ക്കു​ന്നു: പി.​സി.​തോ​മ​സ്
Wednesday, July 19, 2017 1:25 PM IST
കോ​ട്ട​യം: ത​ന്‍റെ പാ​ർ​ട്ടി ന​ഴ്സു​മാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കുമെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​സി.​തോ​മ​സ്.

ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടു സു​പ്രീം​കോ​ട​തി​വി​ധി പ്ര​കാ​ര​മു​ള്ള വേ​ത​നം ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി കേ​ര​ള​ത്തി​ലെ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലാ​ണെ​ന്നും ന്യാ​യ​മാ​യ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ഉ​പ​രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന്‍റെ നോ​മി​നേ​ഷ​ൻ സ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ന്പു ന​ട​ന്ന എ​ൻ​ഡി​എ ദേ​ശീ​യ സ​മി​തി യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കേ​ര​ള​ത്തി​ലെ ന​ഴ്സു​മാ​രു​ടെ പ്ര​ശ്നം ച​ർ​ച്ച ചെ​യ്ത​തെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു.നാ​യി​ഡു​വി​നു വേ​ണ്ടി നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​വാ​ൻ എ​ൻ​ഡി​എ നേ​താ​ക്ക​ളോ​ടൊ​പ്പം താ​നും പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

യ​മ​നി​ൽ ത​ട​വു​കാ​ര​നാ​യി ഭീ​ക​രരു​ടെ നീ​ക്ക​ത്തെ​തു​ട​ർ​ന്ന് അ​വ​രു​ടെ ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലിലി​ന്‍റെ മോ​ച​ന​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ​വ​കു​പ്പു​മ​ന്ത്രി സു​ഷ​മാ സ്വ​രാ​ജ് പ​റ​ഞ്ഞ​താ​യും അ​റി​യി​ച്ചു. യ​മ​നി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ്ര​തി​നി​ധി ഉ​ഴു​ന്നാ​ലി​ൽ അ​ച്ച​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി അ​റി​യി​ച്ച കാ​ര്യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധയി​ൽ​പ്പെ​ടു​ത്തി​യി​ട്ടുണ്ടെ​ന്നും തോ​മ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.