മെഡി.കോളജ് അഴിമതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം: ജനതാദൾ
Friday, July 21, 2017 1:39 PM IST
കോ​​ട്ട​​യം: ബി​​ജെ​​പി നേ​​താ​​ക്ക​​ൾ ഉ​​ൾ​​പ്പെ​​ട്ട മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ഴി​​മ​​തി​​യെ​​ക്കു​​റി​​ച്ചു സി​​റ്റിം​​ഗ് ജ​​ഡ്ജി​​യെ​​ക്കൊ​​ണ്ട് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നു ജ​​ന​​താ​​ദ​​ൾ എ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. കേ​​ര​​ള​​ത്തി​​ലു​​ള്ള ബി​​ജെ​​പി നേ​​താ​​ക്ക​​ൾ വി​​ചാ​​രി​​ച്ചാ​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​രം​​ഭി​​ക്കാ​​നാ​​വി​​ല്ല.

അ​​തി​നാ​ൽ കോ​​ഴ​യി​​ൽ കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​​ള്ള​​വ​​രും ഉ​​ൾ​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണ​​ത്തേ​​ക്കാ​​ൾ അ​​ഭി​​കാ​​മ്യം ജു​​ഡീ​​ഷ്യ​​ൽ അ​​ന്വേ​​ഷ​​ണ​​മാ​​ണെ​​ന്നു സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ജോ​​ർ​​ജ് തോ​​മ​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി. സി​​ബി​​ഐ​​യെ പൂ​​ർ​​ണ​​മാ​​യും രാ​​ഷ്ട്രീ​​യ ആ​​യു​​ധ​​മാ​​ക്കു​​ന്ന ഇ​​ന്ന​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ത്ത​​ര​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണം​​കൊ​​ണ്ട് കു​​റ്റ​​ക്കാ​​രെ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രാ​​നാ​​വി​​ല്ല. ക്വി​​റ്റ് ഇ​​ന്ത്യ ദി​​ന​​മാ​​യ ഓ​​ഗ​സ്റ്റ് ഒ​​ന്പ​​തി​​നു ജി​​ല്ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ക്വി​​റ്റ് ഇ​​ന്ത്യ ദി​​നാ​​ച​​ര​​ണം ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു. ജ​​ന​​താ​​ദ​​ൾ -എ​​സ് കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എം.​​ടി. കു​​ര്യ​​ൻ, ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്നേ​​ൽ, ചീ​​നി​​ക്കു​​ഴി രാ​​ധാ​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.