ബാ​ണാ​സു​ര​സാ​ഗ​ർ ദു​ര​ന്തം: ബി​നു​വി​ന്‍റെ മൃ​ത​ദേ​ഹ​വും കി​ട്ടി
ബാ​ണാ​സു​ര​സാ​ഗ​ർ ദു​ര​ന്തം: ബി​നു​വി​ന്‍റെ മൃ​ത​ദേ​ഹ​വും കി​ട്ടി
Friday, July 21, 2017 1:39 PM IST
ത​​​രി​​​യോ​​​ട്: ബാ​​​ണാ​​​സു​​​ര​​​സാ​​​ഗ​​​ർ അ​​​ണ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി കു​​​ട്ട​​​ത്തോ​​​ണി​​​ക​​​ൾ മ​​​റി​​​ഞ്ഞ് കാ​​​ണാ​​​താ​​​യ​​​തി​​​ൽ ഒ​​​ടു​​​വി​​​ല​​​ത്തെ​​​യാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വും കി​​​ട്ടി. താ​​​മ​​​ര​​​ശേ​​​രി തു​​​ഷാ​​​രി​​​ഗി​​​രി മോ​​​ളെ​​​ക്കു​​​ന്നി​​​ൽ ബി​​​നു​​​വി​​​ന്‍റെ (42) മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പൊ​​​ങ്ങി​​​യ​​​ത്. തീ​​​ർ​​​ത്തും അ​​​ഴു​​​കി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. മാ​​​ന​​​ന്ത​​​വാ​​​ടി ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം ചെ​​​യ്ത മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.

അ​​​ണ​​​യി​​​ൽ കു​​​ട്ട​​​ത്തോ​​​ണി മ​​​റി​​​ഞ്ഞു നാ​​​ലു പേ​​​രെ​​​യാ​​​ണു കാ​​​ണാ​​​താ​​​യ​​​ത്. ഇ​​​തി​​​ൽ തു​​​ഷാ​​​ര​​​ഗി​​​രി നെ​​​ല്ലി​​​പ്പൊ​​​യി​​​ൽ മ​​​ണി​​​ത്തൊ​​​ട്ടി മാ​​​ത്യു​​​വി​​​ന്‍റെ മ​​​ക​​​ൻ മെ​​​ൽ​​​ബി​​​ൻ(34), ത​​​രി​​​യോ​​​ട് സി​​​ങ്കോ​​​ണ പ​​​ടി​​​ഞ്ഞാ​​​റെ​​​ക്കു​​​ടി​​​യി​​​ൽ വി​​​ൽ​​​സ​​​ണ്‍(47), കാ​​​ട്ടി​​​ല​​​ത്തു​​​വീ​​​ട്ടി​​​ൽ ച​​​ന്ദ്ര​​​ന്‍റെ മ​​​ക​​​ൻ സ​​​ച്ചി​​​ൻ(20) എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. ഏ​​​ഴു പേ​​​രാ​​​ണ് അ​​​ണ​​​യി​​​ൽ മീ​​​ൻ പി​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ഇ​​​തി​​​ൽ മൂ​​​ന്നു​​​പേ​​​ർ നീ​​​ന്തി ര​​​ക്ഷ​​​പ്പെ​​​ട്ടു.

നാ​​​വി​​​ക​​​സേ​​​ന, അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​ന, തു​​​ർ​​​ക്കി ജീ​​​വ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.