എം. ​വി​ന്‍​സെ​ന്‍റ് ഒരു ദിവസം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍
എം. ​വി​ന്‍​സെ​ന്‍റ് ഒരു ദിവസം   പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍
Tuesday, July 25, 2017 12:53 PM IST
നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര: സ്ത്രീപീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ എം. ​​​വി​​​ന്‍​സെ​​​ന്‍റ് എം​​​എ​​​ല്‍​എ​​​യെ കോ​​​ട​​​തി ഒ​​​രു ദി​​​വ​​​സ​​​ത്തെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു. നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര സ്പെ​​​ഷ​​​ല്‍ സ​​​ബ്ജ​​​യി​​​ലി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന വി​​​ന്‍​സെ​​​ന്‍റി​​​നെ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സി​​​ന്‍റെ അ​​​പേ​​​ക്ഷ. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെയാണു പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ന്‍​സെ​​​ന്‍റ് ന​​​ല്‍​കി​​​യ ജാ​​​മ്യ​​​ഹ​​​ര്‍​ജി​ കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

വി​​​ന്‍​സെ​​​ന്‍റു​​​മാ​​​യി ബാ​​​ല​​​രാ​​​മ​​​പു​​​ര​​​ത്തു തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ക പോ​​ലീ​​സി​​നെ സം​​ബ​​ന്ധി​​ച്ചു ദു​​​ഷ്ക​​​ര​​​മാ​​​ണ്. പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ വീ​​​ട്ട​​​മ്മ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്ന് ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്തു വീ​​ട്ടി​​ൽ തി​​​രി​​​കെ​​ച്ചെ​​ന്ന​​​പ്പോ​​​ള്‍ സ്ത്രീ​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.


കോ​​​ണ്‍​ഗ്ര​​​സ് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ബാ​​​ല​​​രാ​​​മ​​​പു​​​ര​​​ത്തു രാ​​​പക​​​ല്‍ സ​​​മ​​​രം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ജാ​​​മ്യം ല​​​ഭി​​​ച്ച് വി​​​ന്‍​സെ​​​ന്‍റ് സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ല്‍ എ​​​ത്തു​​​ന്ന​​​തു​​​വ​​​രെ സ​​​മ​​​രം തു​​​ട​​​രാ​​​നാ​​​ണു തീ​​രു​​മാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.