‌പോലീസ് സഹായം നൽകാത്ത സംഭവം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്
Saturday, August 12, 2017 2:17 PM IST
കോ​​ട്ട​​യം: രാ​​ത്രി​​യി​​ൽ കാ​​റി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന കു​​ടും​​ബം ഹെ​​ൽ​​പ്പ് ലൈ​​ൻ ന​​ന്പ​​രാ​​യ 100ൽ ​​വി​​ളി​​ച്ചു പോ​​ലീ​​സ് സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു ല​​ഭി​​ക്കാ​​ത്ത സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നു കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ​​ൻ. രാ​​മ​​ച​​ന്ദ്ര​​ൻ അ​​റി​​യി​​ച്ചു.

പാ​​ലാ ഡി​​വൈ​​എ​​സ്പി​​യോ​​ട് ഇ​​തു സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷി​​ച്ചു റി​​പ്പോ​​ർ​​ട്ട് ന​​ല്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​ട്ടു​ണ്ട്. സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തു വീ​​ഴ്ച​​യു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ന​​ട​​പ​​ടി​​യു​​ണ്ടാ​​വും. രാ​​ത്രി​​യി​​ൽ സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടു ഫോ​​ണ്‍ വി​​ളി​​ച്ച​​പ്പോ​​ൾ ഫോ​​ണെ​​ടു​​ത്ത പോ​​ലീ​​സു​​കാ​​ർ ത​​ങ്ങ​​ളു​​ടെ സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​ൽ അ​​ല്ലെ​​ന്നു പ​​റ​​ഞ്ഞ് ഒ​ഴി​ഞ്ഞെ​ന്ന പ​രാ​തി​യാ​
ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യി​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട​​യ്ക്കു സ​​മീ​​പം പൂ​​വ​​ത്തോ​​ട്ടി​​ലാ​​ണു സം​​ഭ​​വം.

ചി​​ങ്ങ​​വ​​നം സ്വ​​ദേ​​ശി​​ക​​ളും വി​​ദേ​​ശ ​മ​​ല​​യാ​​ളി​​ക​​ളു​​മാ​​യ ഡെ​​യ്സി​​ൽ ചാ​​ക്കോ​​യും ഭാ​​ര്യ ആ​​നി ഡെ​​യ്സി​​ലും ര​​ണ്ടു പെ​​ണ്‍​കു​​ട്ടി​​ക​​ളും അ​​ട​​ങ്ങു​​ന്ന കു​​ടും​​ബ​​മാ​​യി​​രു​​ന്നു കാ​​റി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന​​ത്. ഇ​​വ​​ർ റാ​​ന്നി​​യി​​ൽ​നി​​ന്നു രാ​​മ​​മം​​ഗ​​ല​​ത്തേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്നു.


കാ​​ർ പൂ​​വ​​ത്തോ​​ട്ടി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ഡെ​​യ്സി​​ലി​​നു ശാ​​രീ​​രി​​ക ബു​​ദ്ധി​​മു​​ട്ടു അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും തു​​ട​​ർ​​ന്നു ബോ​​ധ​​ര​​ഹി​​ത​​നാ​​വു​​ക​​യും ചെ​​യ്തു. ഇ​​തോ​​ടെ ആ​​നി 100 എ​​ന്ന ഹെ​​ൽ​​പ്പ് ലൈ​​ൻ ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ട്ടു പോ​​ലീ​​സി​​നോ​​ടു സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ ത​​ങ്ങ​​ളു​​ടെ ഏ​​രി​​യ അ​​ല്ലെ​​ന്ന മ​​റു​​പ​​ടി​​യാ​​ണ് പോ​​ലീ​​സി​​ൽ നി​​ന്നു ല​​ഭി​​ച്ച​​ത്. സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​ർ ആ ​​സ​​മ​​യം തി​​ട​​നാ​​ട് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലാ​​യി​​രു​​ന്നു. 100ൽ ​​വി​​ളി​​ച്ച​​പ്പോ​​ൾ കി​​ട്ടി​​യ​​ത് ഈ​​രാ​​റ്റു​​പേ​​ട്ട സ്റ്റേ​​ഷ​​നി​​ലാ​​ണ്. അ​​വ​​ർ തി​​ട​​നാ​​ട് പോ​​ലീ​​സി​​നെ വി​​വ​​രം അ​​റി​​യി​​ച്ചോ ? വി​​വ​​രം അ​​റി​​ഞ്ഞി​​ട്ടും തി​​ട​​നാ​​ട് പോ​​ലീ​​സ് എ​​ന്തു​​കൊ​​ണ്ടാ​​ണ് സ​​ഹാ​​യം ന​​ല്കാ​​തി​​രു​​ന്ന​​ത് തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ളാ​​ണ് ഡി​​വൈ​​എ​​സ്പി അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, രാ​​ത്രി 11.30നു ​​സ്റ്റേ​​ഷ​​നി​​ൽ സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടു ഫോ​​ണ്‍ വ​​ന്നു​​വെ​​ന്നും തി​​ട​​നാ​​ട് സ്റ്റേ​​ഷ​​ന്‍റെ പ​​രി​​ധി​​യി​​ലാ​​ണു സം​​ഭ​​വ​​മെ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ൾ വി​​ളി​​ച്ച​​വ​​ർ​ത​​ന്നെ അ​വി​ടെ അ​റി​യി​ച്ചോ​ളാ​മെ​ന്നും പ​​റ​​ഞ്ഞെ​ന്നാ​​ണു ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം.