ന​ളി​നി നെ​റ്റോ​യെ വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ൻ അംഗമാക്കിയേക്കും
Saturday, August 19, 2017 12:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തു​​നി​​​ന്ന് ഈ ​​​മാ​​​സം 31നു ​​​വി​​​ര​​​മി​​​ക്കു​​​ന്ന ന​​​ളി​​​നി നെ​​​റ്റോ​​​യെ പു​​​തു​​​താ​​​യി രൂ​​​പവത്ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച സം​​​സ്ഥാ​​​ന വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​നി​​​ൽ അം​​​ഗ​​​മാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ച​​​ന.

സം​​​സ്ഥാ​​​ന​​​ത്തു വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ൻ രൂ​​​പവത്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഭ​​​ര​​​ണപ​​​രി​​​ഷ്കാ​​​ര ക​​​മ്മി​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​റ​​ഞ്ഞി​​രു​​ന്നു.

ഹൈ​​​ക്കോ​​​ട​​​തി റി​​​ട്ട​​​യേ​​​ർ​​​ഡ് ജ​​​ഡ്ജി​​​യാ​​​ക​​​ണം വി​​​ജി​​​ല​​​ൻ​​​സ് ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ർ. ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റിപ​​​ദ​​​വി​​​യി​​​ൽ വി​​​ര​​​മി​​​ച്ച ആ​​​ളെ​​​യും ഡി​​​ജി​​​പി, എ​​​ഡി​​​ജി​​​പി ത​​​സ്തി​​​ക​​​യി​​​ൽ വി​​​ര​​​മി​​​ച്ച​​​വ​​​രെ​​​യും നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ശി​​​പാ​​​ർ​​​ശ.


ഇ​​​തു രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്പോ​​​ൾ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ഏ​​​റ്റ​​​വും അ​​​ടു​​​ത്തു നി​​​ൽ​​​ക്കു​​​ന്ന ന​​​ളി​​​നി നെ​​​റ്റോ​​​യെ നി​​​യ​​​മി​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ച​​​ന. ന​​​ള​​​ിനി നെ​​​റ്റോ വി​​​ര​​​മി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കു തൊ​​​ട്ട​​​ടു​​​ത്ത സീ​​​നി​​​യ​​​റാ​​​യ ധ​​​ന ​​അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കെ.​​​എം. ഏ​​​ബ്ര​​​ഹാം ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ അ​​​രു​​​ണ സു​​​ന്ദ​​​ർ​​​രാ​​​ജി​​നെ​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തേ​​ക്കു സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്.

കേ​​​ന്ദ്ര സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്നു കേ​​​ര​​​ള കേ​​​ഡ​​​റി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നു​​​ള്ള ശ്ര​​​മം അ​​​രു​​​ണ സു​​​ന്ദ​​​ർ​​​രാ​​​ജ് തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.