അതീവ ജാ​ഗ്ര​താ നി​ർ​ദേ​ശം
Sunday, September 17, 2017 1:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു മ​​​ഴ ക​​​ന​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നു വെ​​​ള്ള​​​പ്പൊ​​​ക്ക- ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു റ​​​വ​​​ന്യു- പോ​​​ലീ​​​സ്- ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ- ഫ​​​യ​​​ർ​​​ഫോ​​​ഴ്സ്- ആ​​​രോ​​​ഗ്യ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും റ​​​വ​​​ന്യു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും അതീവ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും നേ​​​രി​​​ടു​​​ന്ന​​​തി​​​നു​​​മാ​​​യി ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ സ​​​ദാ ഉ​​​ണ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. താ​​​ലൂ​​​ക്ക് ക​​​ണ്‍​ട്രോ​​​ൾ റൂ​​​മു​​​ക​​​ളി​​​ൽ അ​​​ത​​​ത് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ​​​മാ​​​ർ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും നേ​​​രി​​​ട്ടു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്ക​​​ണം. ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ മേ​​​ഖ​​​ല​​​യി​​​ലും ന​​​ദി​​​ക​​​ളു​​​ടെ തീ​​​ര​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ വേ​​​ണം. കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ദു​​​ർ​​​ബ​​​ല​​​രു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ​​​ വേ​​​ണം. ജി​​​ല്ലാ​​​ത​​​ല പ്ര​​​തി​​​രോ​​​ധ- പ്ര​​​തി​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​നം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ന​​​ട​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.