സി​യാ​ൽ മാ​തൃ​ക​യി​ൽ ടയർ‌ ഫാ​ക്ട​റി: പ​ഠ​നം ന​ട​ത്താ​ൻ വി​ദ​ഗ്ധ സ​മി​തി
സി​യാ​ൽ മാ​തൃ​ക​യി​ൽ ടയർ‌ ഫാ​ക്ട​റി: പ​ഠ​നം  ന​ട​ത്താ​ൻ വി​ദ​ഗ്ധ  സ​മി​തി
Wednesday, September 20, 2017 12:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​റി​​​ന്‍റെ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കാ​​നുള്ള സാ​​​ധ്യ​​​ത​ പ​​​ഠി​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. സി​​​യാ​​​ൽ മാ​​​തൃ​​​ക​​​യി​​​ൽ സ്വ​​​കാ​​​ര്യ-​​​സ​​​ർ​​​ക്കാ​​​ർ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ട​​​യ​​​ർ ഫാ​​​ക്ട​​​റി​​​യും മ​​​റ്റ് റ​​​ബ​​​ർ അ​​​ധി​​​ഷ്ഠി​​​ത വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളും സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​നാ​​​ണു സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. വി​​​ദ​​​ഗ്ധ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.


അ​​​മൂ​​​ൽ മാ​​​തൃ​​​ക​​​യി​​​ൽ റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ക​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചും പ​​​ഠ​​​നം ന​​​ട​​​ത്തും. റ​​​ബ​​​റി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ന​​​ല്ല വി​​​ല ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​സി. മൊ​​​യ്തീ​​​ൻ, വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, വ്യ​​​വ​​​സാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ആ​​​ന്‍റ​​​ണി, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്. സെ​​​ന്തി​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.