‌ജോർജിന്‍റെ കൈയിലുള്ള സിഡി പിടിച്ചെടുക്കണം: യൂത്ത് ഫ്രണ്ട്-എം
Saturday, September 23, 2017 11:37 AM IST
കോ​​ട്ട​​യം: ന​​ട​​ൻ ദി​​ലീ​​പി​​നെ കു​​ടു​​ക്കി​​യ​​താ​​ണെ​ന്നു പ​​ൾ​​സ​​ർ സു​​നി സി​​നി​​മ സം​​വി​​ധാ​​യ​​ക​​നോ​​ടു ഫോ​​ണി​​ൽ പ​റ​യു​ന്ന ശ​​ബ്ദ​​രേ​​ഖ കൈ​യി​ലു​​ണ്ടെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്തി​​യ പി.​​സി. ജോ​​ർ​​ജി​​ൽ​​നി​​ന്ന് സി​ഡി പി​ടി​ച്ചെ​ടു​​ക്ക​​ണ​​മെ​​ന്ന് യൂ​​ത്ത് ഫ്ര​​ണ്ട് -എം. ​​സി​​ഡി ജോ​​ർ​​ജ് പൂ​​ഴ്ത്തി​​വ​​ച്ചി​​രി​​ക്കു​​ന്ന​​തു ദു​​രൂ​​ഹ​​മാ​​ണ്. ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ ന​​ടി​ക്കു നീ​​തി ല​​ഭി​​ക്ക​​ണം. വാ​​ർ​​ത്ത സൃ​​ഷ്‌​ടി​​ച്ചു മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​റ​​ഞ്ഞു നി​​ൽ​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​ണു ജോ​​ർ​​ജ് ന​​ട​​ത്തു​​ന്ന​​തെ​​ന്നും യൂ​​ത്ത് ഫ്ര​​ണ്ട് ആ​​രോ​​പി​​ച്ചു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, പ്ര​​സാ​​ദ് ഉ​​രു​​ളി​​കു​​ന്നം, ജോ​​ജി കു​​റു​​ത്തി​​യാ​​ട​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.