സോളാർ: കുറ്റക്കാരെ ജയിലിൽ അടയ്ക്കണമെന്നു ബിജെപി
Friday, October 13, 2017 5:35 AM IST
കോ​​ട്ട​​യം: സോ​​ളാ​​ർ അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ കു​​റ്റ​​ക്കാ​​രാ​​ണെ​​ന്നു ക​​ണ്ടെ​​ത്തി​​യ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളെ​​യും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും ഉ​​ട​​ൻ ജ​​യി​​ലി​​ൽ അ​​ട​​യ്ക്ക​​ണ​​മെ​ന്നു ബി​​ജെ​​പി ദേ​​ശീ​​യ വ​​ക്താ​​വ് ഡോ.​​ജി​​വി​​എ​​ൽ ന​​ര​​സിം​​ഹ​​റാ​​വു.

ഇ​​വ​​രെ ഉ​​ട​​ൻ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​ന്നി​​ല്ലെ​​ങ്കി​​ൽ ഇ​​ട​​ത് - വ​​ല​​ത് മു​​ന്ന​​ണി​​ക​​ളു​​ടെ ഒ​​ത്തു​തീ​​ർ​​പ്പ് രാ​ഷ്‌​ട്രീ​യ​​ത്തി​​ലൂ​​ടെ ര​​ക്ഷ​​പ്പെ​​ടാ​​നു​​ള്ള പ​​ഴു​​ത് ഉ​​ണ്ടാ​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​ത്ര​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

ഉ​​മ്മ​​ൻ​ ചാ​​ണ്ടി സ​​ർ​​ക്കാ​​ർ നി​​യ​​മി​​ച്ച ക​​മ്മീ​​ഷ​​ന്‍റെ ക​​ണ്ടെ​​ത്ത​​ലു​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ പു​​റ​​ത്തു​വ​​ന്ന​​ത്.​ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് നി​​യ​​മ​​സ​​ഭ​​യി​​ൽ വ​​യ്ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സോ​​ളാ​​ർ കേ​​സി​​ൽ ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ കെ.​​സി.​​വേ​​ണു​​ഗോ​​പാ​​ലി​നു ലോ​​ക്സ​​ഭ​​യി​​ലെ കോ​​ണ്‍​ഗ്ര​​സ് ഉ​​പ​​നേ​​തൃ​പ​​ദ​​വി​​യും പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്ഥാ​​ന​​വും രാ​​ഹു​​ൽ ഗാ​​ന്ധി ന​​ൽ​​കി.​ ഇ​തി​ൽ രാ​ഹു​ൽ​ഗാ​ന്ധി പ്ര​തി​ക​രി​ക്ക​ണം.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ബി​​ജെ​​പി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ. ​​സു​​രേ​​ന്ദ്ര​​ൻ, ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ലി​​ജി​​ൻ​​ലാ​​ൽ, ഇ​​ന്‍റ​​ല​​ക്ച്വ​​ൽ സെ​​ൽ ജി​​ല്ലാ ക​​ണ്‍​വീ​​ന​​ർ എം.​​ആ​​ർ. എ​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.