കേ​ര​ള​ത്തി​ലെ ലോട്ടറി വി​ല്​പ​ന: വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ചേ​ക്കു​മെ​ന്നു മി​സോ​റാം സ​ർ​ക്കാ​ർ
Friday, October 20, 2017 12:00 PM IST
കൊ​​​ച്ചി: സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ് ലോ​​​ട്ട​​​റി​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ല്പ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പി​​​ൻ​​​വ​​​ലി​​​ച്ചേ​​​ക്കു​​​മെ​​​ന്നു മി​​​സോ​​​റാം സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു.

കേ​​​ര​​​ള ജി​​​എ​​​സ്ടി​​​യി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ മി​​​സോ​​​റാം ലോ​​​ട്ട​​​റി​​​യു​​​ടെ വി​​​ല്പ​​​ന​​​യെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു ഡി​​​സ്ട്രി​​​ബ്യൂ​​​ട്ട​​​ർ​​​മാ​​​രാ​​​യ പാ​​​ല​​​ക്കാ​​​ട് മേ​​​ഘ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ഈ ​​​ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ കേ​​​ര​​​ള​​​ത്തി​​​ലെ ലോ​​​ട്ട​​​റിവി​​​ല്പ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ന്ന മി​​​സോ​​​റാം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ചെ​​​ന്നും അ​​​വ​​​രു​​​ടെ വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​രി​​​ന് ന​​​ൽ​​​കി​​​യെ​​​ന്നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്നു മി​​​സോ​​​റാം സ​​​ർ​​​ക്കാ​​​രി​​​നെ​​​ക്കൂ​​​ടി കേ​​​സി​​​ൽ ക​​​ക്ഷി​​​യാ​​​ക്കി​​​യി​​​രു​​​ന്നു.

ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ലാ​​​ണു സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​​നി​​​റ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​നം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ മി​​​സോ​​​റാം സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​വ​​​ർ​​​ക്കുവേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സീ​​​നി​​​യ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.