പ്ര​ഫ. തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ അ​ന്ത​രി​ച്ചു
Friday, October 20, 2017 1:09 PM IST
കൊ​​​ച്ചി: അ​​​ധ്യാ​​​പ​​​ക​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നും ഭാ​​​ഷാ​​​പ​​​ണ്ഡി​​​ത​​​നുമാ​​​യ പ്ര​​​ഫ. തു​​​റ​​​വൂ​​​ർ വി​​​ശ്വം​​​ഭ​​​ര​​​ൻ(74) അ​​​ന്ത​​​രി​​​ച്ചു. അ​​​ർ​​​ബു​​​ദ​​രോ​​​ഗം മൂ​​​ർ​​​ച്ഛി​​ച്ച് കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​രു​​​ന്നു അ​​​ന്ത്യം. മൃ​​​ത​​​ദേ​​​ഹം എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ലെ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​ശേ​​​ഷം ഉ​​​ച്ച​​​യോ​​​ടെ അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വി​​​ൽ തി​​​ല​​​ക് റോ​​​ഡി​​​ലു​​​ള്ള വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് വൈ​​​കു​​ന്നേ​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ പ​​​ച്ചാ​​​ളം ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​സ്ക​​രി​​ച്ചു.

1943 സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​​ന് ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ തു​​​റ​​​വൂ​​​രി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ-​​​സം​​​സ്കൃ​​​ത പ​​​ണ്ഡി​​​ത​​​നാ​​​യ കെ. ​​​പ​​​ത്മ​​​നാ​​​ഭ​​​ന്‍റെ​​​യും കെ. ​​​മാ​​​ധ​​​വി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി ജ​​​നി​​​ച്ചു. തു​​​റ​​​വൂ​​​ർ ടി​​​ഡി​​​എ​​​ച്ച്എ​​​സ്, എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​ലാ​​യി​​രു​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സം.

കാ​​​സ​​​ർ​​​ഗോ​​​ഡ് സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജി​​​ൽ മ​​​ല​​​യാ​​​ളം ല​​​ക്ച​​​റ​​​ർ ആ​​​യി ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​തം ആ​​​രം​​​ഭി​​​ച്ച​ അ​​ദ്ദേ​​ഹം എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​ന്നു. മഹാരാജാ സി ൽ പ്രിൻസി പ്പലായി വിരമിച്ചു.


ത​​​പ​​​സ്യ​​​യു​​​ടെ മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ, ‘കു​​​രു​​​ക്ഷേ​​​ത്ര പ്ര​​​കാ​​​ശ​​​ൻ’ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, ജ​​ന്മ​​ഭൂ​​​മി പ​​​ത്ര​​​ത്തി​​​ന്‍റെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​ഹാ​​​ഭാ​​​ര​​​ത ദ​​​ർ​​​ശ​​​നം-​​​ഒ​​​രു പു​​​ന​​​ർ​​​വാ​​​യ​​​ന എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള പു​​​സ്ത​​​ക​​​ങ്ങ​​​ൾ ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ്, ഡോ. ​​​സി.​​​പി. മേ​​​നോ​​​ൻ അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​യ ലഭിച്ചു. കഴിഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തൃ​​​പ്പൂ​​​ണി​​​ത്തു​​​റയിൽ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ചു പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ഭാ​​​ര്യ: കാ​​​ഞ്ച​​​ന (റി​​​ട്ട. അ​​​ധ്യാ​​​പി​​​ക, അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വ് ശ്രീ​​​നാ​​​രാ​​​യ​​​ണ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ), മ​​​ക്ക​​​ൾ: മ​​​ഞ്ജു (ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ൽ), സു​​​മ (അ​​​ധ്യാ​​പി​​​ക, അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വ് ശ്രീ​​​നാ​​​രാ​​​യ​​​ണ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ). മ​​​രു​​​മ​​​ക്ക​​​ൾ: വി​​​ജ​​​യ് (ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ൽ), ഡോ. ​​​ര​​​ഞ്ജി​​​ത്ത് (തൃ​​​പ്പൂ​​​ണി​​​ത്തു​​​റ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.