മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ഒ​ത്തു​തീ​ർ​പ്പ് രാ​ഷ്‌​ട്രീ​യ​മെ​ന്നു കെ.​സു​രേ​ന്ദ്ര​ൻ
Friday, October 20, 2017 1:09 PM IST
കോ​​​ഴി​​​ക്കോ​​​ട്: സോ​​​ളാ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി വൈ​​​കി​​​പ്പി​​​ക്കു​​​ന്ന​​​ത് ഒ​​​ത്തു​​​തീ​​​ര്‍​പ്പ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍. കോ​​​ഴി​​​ക്കോ​​​ട്ട് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ണ്ടാ​​​ക്കി​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​ത്തു​​​ദി​​​വ​​​സ​​​മാ​​​യി​​​ട്ടും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കാ​​​ത്ത​​​ത്. ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പു​​​തി​​​യ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലും ഡി​​​ജി​​​പി​​​യും ന​​​ല്‍​കി​​​യ നി​​​യ​​​മോ​​​പ​​​ദേ​​​ശം തെ​​​റ്റാ​​​യി​​​രു​​​ന്നെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സ​​​മ്മ​​​തി​​​ക്ക​​​ണം.


ശ​​​രി​​​യാ​​​യ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​മ​​​ല്ല ന​​​ല്‍​കി​​​യ​​​തെ​​​ങ്കി​​​ല്‍ എ​​​ജി​​​യും ഡി​​​ജി​​​പി​​​യും ആ ​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​ര​​​രു​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​നം രാ​​​ഷ്‌​​​ട്രീ​​​യ നാ​​​ട​​​ക​​​മാ​​​ണെ​​​ന്ന സം​​​ശ​​​യ​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്- അദ്ദേഹം പറഞ്ഞു.