ശബരിമല തീർഥാടന കാലത്തിന് ഇന്നു സമാപനം
Friday, January 19, 2018 2:15 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന് ഇ​ന്നു സ​മാ​പ​ന​മാ​കും. നാ​ളെ രാ​വി​ലെ ന​ട തു​റ​ക്കു​മെ​ങ്കി​ലും ഭ​ക്ത​ർ​ക്കു ദ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല.

ഇ​ന്നു രാ​ത്രി പ​ത്തു​വ​രെ ഇ​രു​മു​ടി​ക്കെ​ട്ടേ​ന്തി പ​തി​നെ​ട്ടാം​പ​ടി ക​യ​റി ദ​ര്‍ശ​നം ന​ട​ത്താം. നെ​യ്യ​ഭി​ഷേ​കം ഇ​ന്ന​ലെ പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​ന്നു നെ​യ്ത്തോ​ണി​യി​ല്‍ നെ​യ്യ് സ​മ​ര്‍പ്പി​ക്കാം. ഇ​ന്നു രാ​ത്രി പ​ത്തി​നു ഹ​രി​വ​രാ​സ​നം പാ​ടി ന​ട​യ​ട​ച്ച ശേ​ഷം മാ​ളി​ക​പ്പു​റ​ത്തു ഗു​രു​തി​പൂ​ജ ന​ട​ക്കും.

നാ​ളെ രാ​വി​ലെ ആ​റി​നു ന​ട തു​റ​ന്നു ഗ​ണ​പ​തി ഹോ​മ​ത്തി​ന് ശേ​ഷം 6.30ന് ​പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി തൃ​ക്കേ​ട്ട തി​രു​നാ​ള്‍ രാ​ജ​രാ​ജ​വ​ർ​മ ദ​ര്‍ശ​നം ന​ട​ത്തും. മേ​ല്‍ശാ​നa്തി ന​ട​യ​ട​ച്ച് രാ​ജ​പ്ര​തി​നി​ധി​ക്കു താ​ക്കോ​ല്‍ കൈ​മാ​റും. രാ​ജ​പ്ര​തി​നി​ധി അ​ടു​ത്ത ഒ​രു വ​ര്‍ഷ​ത്തേ​ക്കു​ള്ള ചെ​ല​വി​നാ​യി ഒ​രു കി​ഴി പ​ണ​വും ക്ഷേ​ത്ര​ത്തി​ന്‍റെ താ​ക്കോ​ലും മാ​നേ​ജ​രെ ഏ​ല്‍പ്പി​ക്കും. പ​തി​നെ​ട്ടാം​പ​ടി​ക്കു താ​ഴെ​വ​ച്ചാ​ണ് ഈ ​ച​ട​ങ്ങ്.

തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ അ​തി​നു മു​മ്പാ​യി തി​രി​ച്ചു കാ​ല്‍ന​ട​യാ​യി പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും.