കേ​ര​ള​ത്തി​ലെ ഹൃ​ദ്രോ​ഗ അ​തി​ജീ​വ​ന നി​ര​ക്ക് മി​ക​ച്ച​ത്
Friday, February 16, 2018 1:01 AM IST
കൊ​​​ച്ചി: വ​​​ള​​​രെ ക​​​ഠി​​​ന​​​മാ​​​യ ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ങ്ങ​​​ളി​​​ൽ പോ​​​ലും കേ​​​ര​​​ള​​​ത്തി​​​ലെ അ​​​തി​​​ജീ​​​വ​​​ന നി​​​ര​​​ക്ക് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നി​​​ര​​​ക്കി​​​നു ഒ​​​പ്പ​​​മാ​​​ണെ​​​ന്നു പ​​​ഠ​​​ന ​റി​​​പ്പോ​​​ർ​​​ട്ട്. ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ കൂ​​​ടി സ്വീ​​​ക​​​രി​​​ച്ചാ​​​ൽ ഹൃ​​​ദ്രോ​​​ഗ​​​ത്തെ വ​​​രു​​​തി​​​യി​​​ൽ നി​​​ർ​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഹൃ​​​ദ്രോ​​​ഗ വി​​​ദ​​​ഗ്ധ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ കേ​​​ര​​​ള ഘ​​​ട​​​ക​​​മാ​​​ണു പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

പ്ര​​​ശ​​​സ്ത​​​മാ​​​യ -ജേ​​​ർ​​​ണ​​​ൽ ഓ​​​ഫ് അ​​​മേ​​​രി​​​ക്ക​​​ൽ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​ന്‍റെ​ പു​​​തി​​​യ ല​​​ക്ക​​​ത്തി​​​ലാ​​ണ് റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​ത്. അ​​​ക്യൂ​​​ട്ട് കൊ​​​റോ​​​ണ​​​റി സി​​​ൻ​​​ഡ്രോം ക്വാ​​​ളി​​​റ്റി ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് ഇ​​​ൻ കേ​​​ര​​​ള (എ​​​സി​​​എ​​​സ് ക്വി​​​ക് ) എ​​​ന്ന പേ​​​രി​​​ലാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഠി​​​ന​​​മാ​​​യ ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ അ​​​തി​​​ജീ​​​വ​​​ന നി​​​ര​​​ക്ക് 95 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ അ​​​ധി​​​ക​​​മാ​​​ണെ​​​ന്നു ഡോ. ​​​പി.​​​പി. മോ​​​ഹ​​​ന​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.