കു​ളി​ക്കാ​ന്‍ പോ​യ യു​വാ​വ് ആ​റ്റി​ല്‍ മു​ങ്ങി​മ​രി​ച്ചു
കു​ളി​ക്കാ​ന്‍ പോ​യ യു​വാ​വ് ആ​റ്റി​ല്‍ മു​ങ്ങി​മ​രി​ച്ചു
Wednesday, February 21, 2018 1:35 AM IST
മ​​ങ്കൊ​​മ്പ്: ജോ​​ലി ക​​ഴി​​ഞ്ഞു വ​​ന്ന​​ശേ​​ഷം കു​​ളി​​ക്കാ​​ന്‍ പോ​​യ യു​​വാ​​വ് ആ​​റ്റി​​ല്‍ മു​​ങ്ങി​​മ​​രി​​ച്ചു. ഡി ​​ബ്ലോ​​ക്ക് ആ​​റാ​​യി​​രം കാ​​യ​​ല്‍ വ​​ട​​ക്കേ​​ച്ചി​​റ​​യി​​ല്‍ കൊ​​ച്ചു​​പ​​റ​​മ്പ് വീ​​ട്ടി​​ല്‍ സു​​ദ​​ര്‍ശ​​ന​​ന്‍റെ മ​​ക​​ന്‍ പ്ര​​സാ​​ദാ​ണ് (​മു​​ത്ത്്-34)​​മ​​രി​​ച്ച​​ത്.

തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 9.30 ഓ​​ടെ ജോ​​ലി ക​​ഴി​​ഞ്ഞു വീ​​ട്ടി​​ലെ​​ത്തി​​യ ഇ​​യാ​​ള്‍ വീ​​ടി​​ന്‍റെ മു​​ന്‍വ​​ശ​​മു​​ള്ള ആ​​റ്റി​​ല്‍ കു​​ളി​​ക്കാ​​ന്‍ പോ​​കു​​ക​​യാ​​യി​​രു​​ന്നു. ഏ​​റെ വൈ​​കി​​യി​​ട്ടും കാ​​ണാ​​തി​​രു​​ന്ന​​തി​​നെ തു​​ട​​ര്‍ന്ന് വീ​​ട്ടു​​കാ​​ര്‍ ന​​ട​​ത്തി​​യ തെ​​ര​​ച്ച​​ലി​​ല്‍ കു​​ളി​​ക്ക​​ട​​വി​​ല്‍ വെ​​ള്ള​​ത്തി​​ല്‍ വീ​​ണു​​കി​​ട​​ന്ന നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍ന്ന് ക​​ര​​യ്‌​​ക്കെ​​ടു​​ത്ത പ്ര​​സാ​​ദി​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കും​​മു​​മ്പ് മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. കു​​ളി​​ക്കാ​​നി​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ കാ​​ല്‍വ​​ഴു​​തി ക​​ല്ലി​​ല്‍ ത​​ല​​യ​​ടി​​ച്ചു വീ​​ണ​​താ​​കാം മ​​ര​​ണകാ​​ര​​ണ​​മെ​​ന്നാ​​ണ് ബ​​ന്ധു​​ക്ക​​ള്‍ ക​​രു​​തു​​ന്ന​​ത്. മൃ​​ത​​ദേ​​ഹം വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ സം​​സ്‌​​ക​​രി​​ച്ചു. ​എ​​ച്ച് ബ്ലോ​​ക്ക് കാ​​യ​​ലി​​ന്‍റെ ചി​​റ​​യി​​ല്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള ഹൗ​​സ്‌​​ബോ​​ട്ടു മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ പ്ലാ​​ന്‍റി​​ല്‍ താ​​ല്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു . ഭാ​​ര്യ: രാ​​ജ​​ല​​ക്ഷ​​മി. മ​​ക​​ള്‍ : ദേ​​വു പ്ര​​സാ​​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.