സ്കൂ​ൾ പാ​ഠ​പു​സ്ത​ക പ​രി​ഷ്കാ​രം 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ
Thursday, February 22, 2018 1:43 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ളു​​ക​​ളി​​ലെ പാ​​ഠ​​പു​​സ്ത​​ക പ​​രി​​ഷ്കാ​​രം 2019-20 അ​​ധ്യ​​യ​​ന വ​​ർ​​ഷം ന​​ട​​പ്പാ​​ക്കാ​​ൻ ക​​രി​​ക്കു​​ലം ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നം. തൊ​​ഴി​​ൽ നൈ​​പു​​ണ്യ​​വും വി​​വ​​ര സാ​​ങ്കേ​​തി​​ക വി​​ദ്യ​​യും ഉൗ​​ന്ന​​ൽ ന​​ല്കി​​ക്കൊ​​ണ്ടു​​ള്ള മാ​​റ്റ​​ങ്ങ​​ളാ​​കും പ്ര​​ധാ​​ന​​മാ​​യി പ​​രി​​ഷ്ക്ക​​ര​​ണ​​ത്തി​​ൽ ഉ​​ണ്ടാ​​കു​​ക. പ​​രി​​ഷ്ക്ക​​ര​​ണ​​ത്തി​​നാ​​യു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​ക്കാ​​ൻ എ​​സ്്സി​​ഇ​​ആ​​ർ​​ടി​​യെ​​യാ​​ണ് ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.


ഡി​​പ്ലോ​​മാ ഇ​​ൻ എ​​ഡ്യു​​ക്കേ​​ഷ​​ൻ എ​​ന്ന കോ​​ഴ്സി​​ന്‍റെ പേ​​ര് ഡി​​പ്ലോ​​മാ ഇ​​ൻ എ​​ലി​​മെ​​ന്‍റ​​റി എ​​ഡ്യു​​ക്കേ​​ഷ​​ൻ എ​​ന്നാ​​ക്കി മാ​​റ്റാ​​ൻ ക​​രി​​ക്കു​​ലം ക​​മ്മി​​റ്റി അം​​ഗീ​​കാ​​രം ന​​ല്കി. വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ സെ​​ക്ര​​ട്ട​​റി എ .​​ഷാ​​ജ​​ഹാ​​ൻ, ഡ​​യ​​റ​​ക്ട​​ർ കെ.​​വി. മോ​​ഹ​​ൻ​​കു​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.