ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ നൂറാം ജന്മദി​നം 27ന്
Monday, February 26, 2018 1:28 AM IST
ക​​ട്ട​​പ്പ​​ന: ദൈ​​വ​​ദാ​​സ​​ൻ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ നൂ​​റാം ജ​ന്മ​ദി​​നം 27ന്. 1918 ​​ഫെ​​ബ്രു​​വ​​രി 27ന് ​​ജ​​ർ​​മ​​നി​​യി​​ലെ ബ​​ർ​​ലി​​നി​​ൽ എ​​വാ​​ൾ​​ഡ് താ​​ൻ​​ഹോ​​യി​​സ​​റി​​ന്‍റെ​​യും മ​​രി​​യ​​യു​​ടെ​​യും മൂ​​ന്നു​​ മ​​ക്ക​​ളി​​ൽ മൂ​​ത്ത​​വ​​നാ​​യ ബ​​ർ​​ണാ​​ഡ് എ​​ന്ന ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സ് താ​​ൻ​​ഹോ​​യി​​സ​​ർ 1967 ജ​​നു​​വ​​രി​​യി​​ലാ​​ണ് ഇ​​ന്ത്യ​​യി​​ലെ​​ത്തി ക​​ട്ട​​പ്പ​​ന​​യി​​ൽ ആ​​ശു​​പ​​ത്രി ആ​​രം​​ഭി​​ച്ച് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് ഹോ​​സ്പി​​റ്റ​​ല​​ർ സ​​ഭ​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യ​​ത്.

ര​​ണ്ടാം ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​ത്തി​​ൽ പ​​ട്ടാ​​ള​​സേ​​വ​​നം ന​​ട​​ത്തി​​യ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി​​രു​​ന്ന കാ​​വു​​കാ​​ട്ടു പി​​താ​​വി​​ന്‍റെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ചാ​​ണ് ക​​ട്ട​​പ്പ​​ന​​യി​​ലെ​​ത്തി ആ​​തു​​ര​​സേ​​വ​​നം ആ​​രം​​ഭി​​ച്ച​​ത്. ഇ​​ന്ത്യ​​ൻ പൗ​​ര​​ത്വം സ്വീ​​ക​​രി​​ച്ചു സാ​​ധു​​സേ​​വ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​നെ 1995 ന​​വം​​ബ​​ർ ഏ​​ഴി​​നു ജ​​ർ​​മ​​ൻ പൗ​​ര​ന്മാ​​ർ​​ക്കു​​മാ​​ത്രം ന​​ൽ​​കി​​യി​​രു​​ന്ന ജ​​ർ​​മ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​തു​​ര സേ​​വ​​ന​​ത്തി​​നു​​ള്ള ജ​​ർ​​മ​​ൻ സ​​ർ​​വീ​​സ് ക്രോ​​സ് അ​​വാ​​ർ​​ഡ് ന​​ൽ​​കി ആ​​ദ​​രി​​ക്കു​​ക​​യും ചെ​​യ്തു.

ക​​ഠി​​നാ​​ധ്വാ​​ന​​ത്തി​​നി​​ട​​യി​​ൽ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ളാ​​ലും കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ലും ശാ​​രീ​​രി​​ക​​വും ആ​​ത്മീ​​യ​​വു​​മാ​​യ ശു​​ശ്രൂ​​ഷ​​ക​​ൾ ല​​ഭി​​ക്കാ​​തെ സ്വ​​പ്ന​​ങ്ങ​​ൾ ബാ​​ക്കി​​യാ​​ക്കി മ​​ണ്‍​മ​​റ​​യു​​ന്ന ഒ​​രു ജ​​ന​​ത​​യു​​ടെ ഇ​​ട​​യി​​ലേ​​ക്കാ​​യി​​രു​​ന്നു ഒ​​രു ദൈ​​വ​​ദൂ​​ത​​നെ​​പ്പോ​​ലെ ’പാ​​വ​​ങ്ങ​​ളു​​ടെ വ​​ല്യ​​ച്ച​​ൻ’ ക​​ട​​ന്നു​​വ​​ന്ന​​ത്.

കു​​ടി​​യേ​​റ്റ കാ​​ല​​ത്തി​​ന്‍റെ കെ​​ടു​​തി​​ക​​ളി​​ൽ ന​​ട്ടം​​തി​​രി​​ഞ്ഞി​​രു​​ന്ന ഹൈ​​റേ​​ഞ്ചി​​ൽ ആ​​തു​​ര​​സേ​​വ​​ന​​ത്തി​​ന്‍റെ കു​​ട​​ചൂ​​ടി​​യ അ​​ദ്ദേ​​ഹ​​മാ​​ണ് സെ​​ന്‍റ് ജോ​​ണ്‍​സ് സ​​ഭ​​യി​​ൽ സ​​ന്യാ​​സി​​നി സ​​ഭ​​യ്ക്കും ആ​​രം​​ഭം​​കു​​റി​​ച്ച​​ത്. ആ​​തു​​ര​​സേ​​വ​​ന​​ത്തി​​നു സി​​സ്റ്റേ​​ഴ്സി​​ന്‍റെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കാ​​ൻ 1977 സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​ന് എ​​ട്ടു യു​​വ​​തി​​ക​​ളെ ചേ​​ർ​​ത്തു സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ചാ​​രി​​റ്റി ഓ​​ഫ് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് സ​​ന്യാ​​സി​​നി സ​​മൂ​​ഹം സ്ഥാ​​പി​​ച്ചു. എ​​ഫ്സി​​സി കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ അം​​ഗ​​മാ​​യ സി​​സ്റ്റ​​ർ ബൊ​​റോ​​മി​​യോ ആ​​യി​​രു​​ന്നു ആ​​ദ്യ സു​​പ്പീ​​രി​​യ​​ർ. പി​​ന്നീ​​ട് സി​​സ്റ്റ​​ർ സ്കൊ​​ളാ​​സ്റ്റി​​ക്ക എ​​സ്എ​​ച്ച് നേ​​തൃ​​ത്വം ന​​ൽ​​കി.

ആ​​ശു​​പ​​ത്രി​​യു​​ടെ ആ​​രം​​ഭ​​കാ​​ല​​ത്ത് പ​​ല​​പ്പോ​​ഴും ആ​​ശു​​പ​​ത്രി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും മ​​രു​​ന്നു​​ക​​ളും ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സ് ജ​​ർ​​മ​​നി​​യി​​ലു​​ള്ള സു​​ഹൃ​​ത്തു​​ക്ക​​ളി​​ൽ​​നി​​ന്നും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും സൗ​​ജ​​ന്യ​​മാ​​യി വ​​രു​​ത്തി​​യാ​​ണ് പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഓ​​രോ ക​​ത്തു​​ക​​ളും പ​​ല​​രു​ടെ​​യും ജീ​​വി​​ത​​ത്തി​​നു ക​​രു​​ത​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു.

സാ​​ധു​​ജ​​ന​​ങ്ങ​​ളോ​​ടു​​ള്ള ബ്ര​​ദ​​റി​​ന്‍റെ ക​​രു​​ത​​ലി​​ന്‍റെ ഫ​​ല​​മാ​​യി നി​​ർ​​ധ​​ന​​ർ​​ക്കും നി​​രാ​​ലം​​ബ​​ർ​​ക്കു​​മാ​​യി പ്ര​​തീ​​ക്ഷാ​​ഭ​​വ​​നും തു​​ട​​ങ്ങി. 2005 ന​​വം​​ബ​​ർ 21ന് ​​കാ​​ലം​​ചെ​​യ്ത ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ 10-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​ന​​ത്തി​​ൽ ദൈ​​വ​​ദാ​​സ​​നാ​​യി മാ​​ർ​​പാ​പ്പ​​യു​​ടെ പ്ര​​ഖ്യാ​​പ​​ന​​വും വ​​ന്നു.

ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ ജ​ന്മ​ശ​​താ​​ബ്ദി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു നാ​​ളെ രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു​​വ​​രെ സെ​​ന്‍റ് ജോ​​ണ്‍​സ് കാ​​ന്പ​​സി​​ൽ ദൈ​​വ​​ദാ​​സ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള എ​​ക്സി​​ബി​​ഷ​​നും രാ​​വി​​ലെ പ​​ത്തി​​ന് ക്വി​​സ് മ​​ത്സ​​ര​​വും ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത സി​​ഞ്ചെ​​ല്ലൂ​​സ് ഫാ. ​​കു​​ര്യ​​ൻ താ​​മ​​ര​​ശേ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും തു​​ട​​ർ​​ന്ന് ക​​ബ​​റി​​ട​​ത്തി​​ൽ പ്രാ​​ർ​​ഥ​​ന​​യും ന​​ട​​ക്കു​​മെ​​ന്ന് പ്രൊ​​വി​​ൻ​​ഷ്യ​​ൽ കൗ​​ണ്‍​സി​​ല​​ർ ബ്ര​​ദ​​ർ വി​​ൻ​​സ​​ന്‍റ് കോ​​ച്ചാം​​കു​​ന്നേ​​ൽ ഒ​​എ​​ച്ച്, സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ മേ​​ഴ്സി തോ​​മ​​സ് എ​​സ്‌​സി​​ജെ​​ജി, ബ്ര​​ദേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് പോ​​സ്റ്റു​​ലേ​​റ്റ​​ർ ഫാ. ​​ഫ്രാ​​ൻ​​സി​​സ് മ​​ണ്ണാ​​പ​​റ​​ന്പി​​ൽ ഒ​​എ​​ച്ച് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.