പ​ഞ്ചാ​യ​ത്തു​ക​ളെ ന​ഗ​ര​മേ​ഖ​ല​ക​ളാ​ക്കി മ​ദ്യ​ശാ​ല തു​റ​ക്കും
Saturday, March 17, 2018 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 10,000 പേ​​​രി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ധി​​​വ​​​സി​​​ക്കു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളെ ന​​​ഗ​​​ര മേ​​​ഖ​​​ല​​​ക​​​ളാ​​​ക്കി ക​​​ണ​​​ക്കാ​​​ക്കി പൂ​​​ട്ടി​​​യ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം.
വി​​​നോ​​​ദ സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​ക​​​ളാ​​​യി ടൂ​​​റി​​​സം വ​​​കു​​​പ്പോ മ​​​റ്റേ​​​തെ​​ങ്കി​​​ലും വ​​​കു​​പ്പോ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​യും ന​​​ഗ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളാ​​​യി ക​​​ണ​​​ക്കാ​​​ക്കി മ​​​ദ്യ​​​ശാ​​​ല തു​​​റ​​​ക്കാ​​​മെ​​​ന്നും എ​​​ക്സൈ​​​സ് വ​​​കുപ്പിന്‍റെ മാ​​​ർ​​​ഗ​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ന​​​ഗ​​​ര​​​ത്തി​​​നു തു​​​ല്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള​​​ള ഗ്രാ​​​മ​​​ങ്ങ​​​ളെയും ന​​​ഗ​​​ര മേ​​​ഖ​​​ല​​​ക​​​ളാ​​​യി ക​​​ണ​​​ക്കാ​​​ക്കി ഇ​​​വി​​​ടെ​​​യു​​​ള്ള മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാം. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 10 ബാ​​​റു​​​ക​​​ളും 170 ബി​​​യ​​​ർ- വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളും നി​​​ര​​​വ​​​ധി ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ര​​​ത്തെ മ​​​ദ്യ​​വി​​​ല്​​​പ​​​ന ശാ​​​ല​​​ക​​​ൾ പൂ​​​ട്ടാ​​​നു​​​ള്ള വി​​​ധി​​​യെത്തു​​​ട​​​ർ​​​ന്നു പൂ​​​ട്ടി​​​യ മു​​​ഴു​​​വ​​​ൻ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും ഇ​​​തോ​​​ടെ തു​​​റ​​​ക്കും.


കൂ​​​ടാ​​​തെ, ത്രീ​​​സ്റ്റാ​​​ർ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കും ബാ​​​ർ ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കും. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ഗ്രാ​​​മമേ​​​ഖ​​​ല​​​ക​​​ളെ ന​​​ഗ​​​രപ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ക്കി ക​​​ണ​​​ക്കാ​​​ക്കി മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ദ്യ​​​ന​​​യ​​​ത്തി​​​നു രൂ​​​പം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത കു​​​റ​​​യ്ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു പ​​​ര​​​ക്കേ​​​യു​​​ള്ള ആ​​​ക്ഷേ​​​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.