ടൈ​റ്റാ​നി​യം അ​ഴി​മ​തി കേ​സ്: ജൂ​ലൈ ഏ​ഴി​നു പ​രി​ഗ​ണി​ക്കും
Wednesday, May 23, 2018 1:37 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ടൈ​​റ്റാ​​നി​​യം അ​​ഴി​​മ​​തി കേ​​സി​​ൽ രാ​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​​ളു​​ടെ പ​​ങ്കി​​നെ​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് വി​​ജി​​ല​​ൻ​​സ്. ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മാ​​റി​​യ​​താ​​ണ് അ​​ന്വേ​​ഷ​​ണം വൈ​​കാ​​ൻ കാ​​ര​​ണ​​മെ​​ന്നും കോ​​ട​​തി​​യെ വി​​ജി​​ല​​ൻ​​സ് അ​​റി​​യി​​ച്ചു. കേ​​സ് ജൂ​​ലൈ ഏ​​ഴി​​നു വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കും. തി​​രു​​വ​​ന​​ന്ത​​പ​​രം പ്ര​​ത്യേ​​ക വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യാ​​ണ് കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല തു​​ട​​ങ്ങി​​യ​​വ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി വി​​ജി​​ല​​ൻ​​സ് എ​​ഫ്.​​ഐ.​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രു​​ന്നു. 2006ലാ​​ണ് ടൈ​​റ്റാ​​നി​​യം അ​​ഴി​​മ​​തി കേ​​സി​​ന്‍റെ അ​​ന്വേഷ​​ണം ആ​​രം​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.