നിപ്പാ വൈറസ് ബാധ: ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണവും
നിപ്പാ വൈറസ് ബാധ: ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണവും
Saturday, May 26, 2018 2:25 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​പ്പാ​​​ വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​ന്‍ പോ​​​ലീ​​​സും അ​​​ന്വേ​​​ഷി​​​ക്കും. വ​​​ട​​​ക​​​ര റൂ​​​റ​​​ല്‍ എ​​​സ്പി ജി.​ ​​ജ​​​യ​​​ദേ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​വു​​​മാ​​​യി ആ​​​ദ്യം മ​​​രി​​​ച്ച സൂ​​​പ്പി​​​ക്ക​​​ട​​​യി​​​ലെ സാ​​​ബി​​​ത്തി​​​നെക്കുറി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. സാ​​​ബി​​​ത്തി​​​ന്‍റെ യാ​​​ത്ര​​​ക​​​ളെക്കു റി​​​ച്ചും ആ​​​രെ​​​ല്ലാമാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്ന​​​തും എ​​​ന്തെ​​​ല്ലാം ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചു​​​വെ​​​ന്ന​​​തും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ച് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് എ​​​സ്പി ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.


മ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ് സാ​​​ബി​​​ത്ത് ചെ​​​യ്ത കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. സാ​​​ബി​​​ത്ത് വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്ത് ജോ​​​ലി​​​യു​​​ള്ള​​​യാ​​​ളാ​​​യി​​​രു​​​ന്നു. മ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഏ​​​താ​​​നും മാ​​​സം മു​​​മ്പാ​​​ണ് എ​​​ത്തി​​​യ​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് യാ​​​ത്രാ​​​പ​​​ശ്ചാ​​​ത്ത​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇതിനിടെ, കോട്ടയത്തു നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ര​​​ണ്ടു​​​പേ​​​ര്‍​ക്കു നി​​​പ്പാ​​​വൈ​​റ​​സ് ബാ​​​ധ​​​യി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​താ​​യി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.