ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി
ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി
Sunday, June 17, 2018 1:31 AM IST
വൈ​​പ്പി​​ൻ: സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം കു​​ഴു​​പ്പി​​ള്ളി ബീ​​ച്ചി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ ര​​ണ്ടു യു​​വാ​​ക്ക​​ളെ തി​​ര​​യി​​ൽ​​പ്പെ​​ട്ടു കാ​​ണാ​​താ​​യി. അ​​യ്യ​​ന്പി​​ള്ളി ത​​റ​​വ​​ട്ടം​​ക​​ള​​ത്തി​​ൽ ലെ​​നി​​ന്‍റെ മ​​ക​​ൻ അ​​യ്യ​​പ്പ​​ദാ​​സ് (18), അ​​യ്യ​​ന്പി​​ള്ളി ജ​​ന​​താ സ്റ്റോ​​പ്പി​​നു പ​​ടി​​ഞ്ഞാ​​റ് നി​​ക​​ത്തി​​ൽ (വൈ​​പ്പി​​പ്പാ​​ട​​ത്ത്) നൗ​​ഫി​​ലി​​ന്‍റെ മ​​ക​​ൻ ആ​​ഷി​​ക് (19) എ​​ന്നി​​വ​​രെ​​യാ​​ണു കാ​​ണാ​​താ​​യ​​ത്. ഇ​​വ​​ർ​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ആ​​ഷി​​ക്കി​​ന്‍റെ സ​​ഹോ​​ദ​​രി അ​​ഷി​​ത, സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ റോ​​ഷ​​ൻ, റോ​​ഷ​​ന്‍റെ സ​​ഹോ​​ദ​​രി രേ​​ഷ്മ എ​​ന്നി​​വ​​ർ ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

ആ​​ഷി​​ക്കും അ​​യ്യ​​പ്പ​​ദാ​​സു​​മാ​​ണു കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​ത്. മ​​റ്റു​​ള്ള​​വ​​ർ തീ​​ര​​ത്തോ​​ടു ചേ​​ർ​​ന്നു ക​​ട​​ലി​​ലി​​റ​​ങ്ങി നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ഞ്ഞ​​ടി​​ച്ച തി​​ര​​മാ​​ല​​ക​​ളി​​ൽ​​പെ​​ട്ട ആ​​ഷി​​ക്കി​​നെ ര​​ക്ഷി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ട​​യി​​ൽ അ​​യ്യ​​പ്പദാ​​സും തി​​ര​​യി​​ൽ​​പ്പെ​​ട്ടു. ബീ​​ച്ചി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റ് സ​​ന്ദ​​ർ​​ശ​​ക​​രും ഓ​​ടി​​യെ​​ത്തി​​യ നാ​​ട്ടു​​കാ​​രും ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യെ​​ങ്കി​​ലും വി​​ഫ​​ല​​മാ​​യി.


സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്നു ബോ​​ധ​​ര​​ഹി​​ത​​യാ​​യ അ​​ഷി​​ത​​യെ കു​​ഴു​​പ്പി​​ള്ളി സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. കോ​​സ്റ്റ്ഗാ​​ർ​​ഡ്, മ​​റൈ​​ൻ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ്, പോ​​ലീ​​സ്, ഫ​​യ​​ർ ഫോ​​ഴ്സ് വി​​ഭാ​​ഗ​​ങ്ങ​​ൾ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി. എ​​സ്. ശ​​ർ​​മ എം​​എ​​ൽ​​എ, ദു​​ര​​ന്ത​​നി​​വാ​​ര​​ണ വി​​ഭാ​​ഗം ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ർ, കൊ​​ച്ചി ത​​ഹ​​സി​​ൽ​​ദാ​​ർ എ​​ന്നി​​വ​​ർ സ്ഥ​​ല​​ത്തെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.