സി.​എ​ൻ. മോ​ഹ​ന​ൻ സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി
സി.​എ​ൻ. മോ​ഹ​ന​ൻ സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി
Thursday, June 21, 2018 1:37 AM IST
കൊ​​​ച്ചി: ​സി​​​പി​​​എം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​വും വി​​​ശാ​​​ല കൊ​​​ച്ചി വി​​​ക​​​സ​​​ന അ​​​ഥോ​​​റി​​​റ്റി (​ജി​​​സി​​​ഡി​​​എ) ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ സി.​​എ​​​ൻ. മോ​​​ഹ​​​ന​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. നി​​ല​​വി​​ലെ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​ ​​രാ​​​ജീ​​​വ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​മാ​​​യ​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു ജി​​​ല്ലാ ക​​​മ്മി​​​റ്റി യോ​​​ഗ​​മാ​​ണു പു​​​തി​​​യ സെ​​​ക്ര​​​ട്ട​​​റി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

സി.​​​എ​​​ൻ. മോ​​​ഹ​​​ന​​​ന്‍റെ പേ​​​ര് പി. ​​​രാ​​​ജീ​​​വ് നി​​ർ​​ദേ​​ശി​​ക്കു​​ക​​യും യോ​​​ഗം ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യുമാ​​​യി​​​രു​​​ന്നു. ജി​​​ല്ല സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം ടി.​​​കെ. മോ​​​ഹ​​​ന​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ യോ​​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. പി.​ ​​രാ​​​ജീ​​​വ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​മാ​​​യ​​തി​​നു പി​​ന്നാ​​ലെ പാ​​​ർ​​​ട്ടി മു​​​ഖ​​​പ​​​ത്ര​​​മാ​​​യ ദേ​​​ശാ​​​ഭി​​​മാ​​​നി​​​യു​​​ടെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​റാ​​​യും ചു​​മ​​ത​​ല​​യേ​​റ്റി​​രു​​ന്നു.


സി.​​​എ​​​ൻ. മോ​​​ഹ​​​ന​​​ൻ പ​​​തി​​​നൊ​​​ന്നു​​​വ​​​ർ​​​ഷം ദേ​​​ശാ​​​ഭി​​​മാ​​​നി കൊ​​​ച്ചി യൂ​​​ണി​​​റ്റ് മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്നു. സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗ​​മാ​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ ​​​അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ​​​നി​​​ന്നു നി​​​യ​​​മ​​​ബി​​​രു​​​ദ​​​മെ​​​ടു​​​ത്തു. കു​​​റ​​​ച്ചു​​​കാ​​​ലം അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. പൂ​​​തൃ​​​ക്ക പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ചാ​​​പ്പു​​​ര​​​യി​​​ൽ പ​​​രേ​​​ത​​​രാ​​​യ നാ​​​രാ​​​യ​​​ണ​​​ന്‍റെ​​​യും ല​​​ക്ഷ്മി​​​യു​​​ടെ​​​യും മൂ​​​ന്നാ​​​മ​​​ത്തെ മ​​​ക​​​നാ​​​ണ്. പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് ല​​​ക്ഷ്മി​​​നാ​​​രാ​​​യ​​​ണ​​ഭ​​​വ​​​നി​​​ലാ​​​ണു താ​​​മ​​​സം. വ​​​ട​​​വു​​​കോ​​​ട് ഫാ​​​ർ​​​മേ​​​ഴ്സ് ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രി കെ.​​എ​​​സ്. വ​​​ന​​​ജ​​​യാ​​​ണ് ഭാ​​​ര്യ. മ​​ക്ക​​ൾ: ചാ​​​ന്ദ്നി, ​വ​​​ന്ദ​​​ന. മ​​​രു​​​മ​​​ക​​​ൻ: അ​​​മ​​​ൽ ഷാ​​​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.