അക്രമി തീകൊളുത്തിയ ധനകാര്യസ്ഥാപന ഉടമ മരിച്ചു
അക്രമി തീകൊളുത്തിയ ധനകാര്യസ്ഥാപന ഉടമ മരിച്ചു
Sunday, July 15, 2018 12:10 AM IST
താ​​​മ​​​ര​​​ശേ​​​രി: യു​​​വാ​​​വ്‍ പെ​​​ട്രോ​​​ളി​​​ച്ച് തീ ​​​കൊ​​​ളു​​​ത്തി​​​യ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന ഉ​​​ട​​​മ മ​​​രി​​​ച്ചു. പു​​​തു​​​പ്പാ​​​ടി കൈ​​​ത​​​പ്പൊ​​​യി​​​ല്‍ ബ​​​സ് സ്റ്റോ​​​പ്പി​​​നു സ​​​മീ​​​പം സു​​​ബൈ​​​ദ കോം​​​പ്ല​​​ക്സി​​​ന്‍റെ ഒ​​​ന്നാം നി​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​ല​​​ബാ​​​ര്‍ ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്സ് ഉ​​​ട​​​മ കു​​​പ്പാ​​​യ​​​ക്കോ​​​ട് സ്വ​​​ദേ​​​ശി ഒ​​​ള​​​വ​​​ക്കു​​​ന്നേ​​​ല്‍ പ​​​രേ​​​ത​​​നാ​​​യ തോ​​​മ​​​സി​​​ന്‍റെ മ​​​ക​​​ന്‍ സാ​​​ജു എ​​​ന്ന പി.​​​ടി. കു​​​രു​​​വി​​​ള (53) ആ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ മൂ​​​ന്നോ​​​ടെ മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ച്ച​​​യ്ക്ക് ര​​ണ്ടേ​​കാ​​ലി​​നാ​​​ണ് യു​​​വാ​​​വ് ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ക​​ട​​ന്ന് കു​​​രു​​​വി​​​ള​​യു​​ടെ​​മേ​​ൽ പെ​​​ട്രോ​​​ളൊ​​​ഴി​​​ച്ച് തീ ​​​കൊ​​​ളു​​​ത്തി​​​യ​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ കു​​​രു​​​വി​​​ള കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ഴി​​​യ​​​വെ​​​യാ​​​ണ് മ​​ര​​ണം.

ചു​​​വ​​​പ്പ് ഷ​​​ര്‍​ട്ടി​​​ട്ട മെ​​​ലി​​​ഞ്ഞ ഒ​​​രാ​​​ൾ ധ​​നകാ​​ര്യ​​സ്ഥാ​​പ​​​ന​​​ത്തി​​​ലെ​​ത്തി ക​​ുരു​​വി​​ള​​യു​​ടെ മു​​​ഖ​​​ത്തേ​​​ക്ക് മു​​​ള​​​കുപൊ​​​ടി​​​യെ​​​റി​​​ഞ്ഞ ശേ​​​ഷം കൈ​​​യി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന പെ​​​ട്രോ​​​ള്‍ ഒ​​​ഴി​​​ച്ച് ക​​ത്തി​​ക്കു​​ക​​യാ​​​യി​​​രു​​​ന്നു. കു​​​രു​​​വി​​​ള ഇ​​​രു​​​ന്ന ഗ്ലാ​​​സ് ക്യാ​​​ബി​​​നു പു​​​റ​​​ത്തി​​റ​​ങ്ങി​​യാ​​ണ് തീ ​​​കൊ​​​ളു​​​ത്തി​​യ​​ത്.


ശ​​​രീ​​​ര​​​ത്തി​​​ല്‍ തീ ​​​പ​​​ട​​​ര്‍​ന്ന കു​​​രു​​​വി​​​ള ക്യാ​​​ബി​​​ന് പു​​​റ​​​ത്തേ​​​ക്ക് ഓ​​​ടി കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ നി​​​ന്ന് താ​​​ഴേ​​​ക്ക് ചാ​​​ടി. ക​​​ട​​​ക​​​ളു​​​ടെ ഷീ​​​റ്റി​​​ല്‍ ത​​​ട്ടി താ​​​ഴെ മ​​​ഴ​​​വെ​​​ള്ള​​​ത്തി​​​ലേ​​​ക്ക് വീ​​​ണ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ലെ തീ ​​​ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​ര്‍ അ​​​ണ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

​ബ​​​ഹ​​​ള​​​ത്തി​​​നി​​​ടെ അ​​​ക്ര​​​മി കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ പി​​​ന്‍​വ​​​ശ​​​ത്തു​​കൂ​​​ടി ഓ​​ടി​​പ്പോ​​യി. ഒ​​​രു കു​​​പ്പി പെ​​​ട്രോ​​​ളും ഒ​​​രു ഹെ​​​ല്‍​മ​​​റ്റും ബൈ​​​ക്കി​​​ന്‍റെ താ​​​ക്കോ​​​ലും ക​​​ണ്ടെ​​​ത്തി​​​യി​​ട്ടു​​ണ്ട്. പ​​​രി​​​ക്കേ​​​റ്റ കു​​​രു​​​വി​​​ള​​​യെ ഉ​​​ട​​​ന്‍ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. മി​​​നി​​​മോ​​​ള്‍ ആ​​​ണ് കു​​​രു​​​വി​​​ള​​​യു​​​ടെ ഭാ​​​ര്യ. ഏ​​​ക മ​​​ക​​​ന്‍ ഗി​​​ഫ്റ്റ് സ​​​ണ്‍. അ​​​മ്മ ഏ​​​ലി​​​യാ​​​മ്മ. സം​​​സ്കാ​​​രം നാ​​​ളെ 11.30ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.