നാ​ലം​ഗ സാ​യു​ധ​സം​ഘം ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ ബന്ദിയാക്കി
നാ​ലം​ഗ സാ​യു​ധ​സം​ഘം ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ ബന്ദിയാക്കി
Saturday, July 21, 2018 2:36 AM IST
ക​​ൽ​​പ്പ​​റ്റ: കോ​​ഴി​​ക്കോ​​ട് എ​​മ​​റാ​​ൾ​​ഡ് ഗ്രൂ​​പ്പി​​ന്‍റെ കൈ​​വ​​ശം മേ​​പ്പാ​​ടി പ​​ഞ്ചാ​​യ​​ത്തി​​ലെ തൊ​​ള്ളാ​​യി​​രത്തി​​ലു​​ള്ള ഏ​​ല​​ത്തോ​​ട്ട​​ത്തി​​ൽ നി​​ർ​​മാ​​ണ​​ത്തി​​ലു​​ള്ള കെ​​ട്ടി​​ട​​ത്തി​​ൽ ടൈ​​ൽ ജോ​​ലി​​യി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രു​​ന്ന പ​​ശ്ചി​​മ​​ബം​​ഗാ​​ൾ സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു തൊ​​ഴി​​ലാ​​ളി​​ക​​ളി​​ൽ ര​​ണ്ടു പേ​​രെ നാ​​ലം​​ഗ സാ​​യു​​ധ​​സം​​ഘം ത​​ട​​ഞ്ഞു​​വ​​ച്ചു.

സം​​ഘ​​ത്തി​​നു പി​​ടി​​കൊ​​ടു​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ട തൊ​​ഴി​​ലാ​​ളി കെ​​ട്ടി​​ട​​നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന​​തി​​നു കു​​റ​​ച്ച​​ക​​ലെ​​യു​​ള്ള എ​​സ്റ്റേ​​റ്റ് ഗ​​സ്റ്റ് ഹൗ​​സി​​ൽ സ​​ന്ധ്യ​​യോ​​ടെ​​യെ​​ത്തി അ​​റി​​യി​​ച്ച​​താ​ണു വി​​വ​​രം. മൂ​​ന്നു പു​​രു​​ഷ​​ന്മാ​​രും ഒ​​രു സ്ത്രീ​​യും ഉ​​ൾ​​പ്പെ​​ടു​​ന്ന സാ​​യു​​ധ​​സം​​ഘം കെ​​ട്ടി​​ടം പ​​ണി ന​​ട​​ക്കു​​ന്ന സ്ഥ​​ല​​ത്തെ​​ത്തി പ​​ണം ആ​​വ​​ശ്യ​​പ്പെ​ട്ടെ​​ന്നും നി​​രാ​​ക​​രി​​ച്ച​​പ്പോ​​ൾ ത​​ട​​ഞ്ഞു​​വ​​ച്ചു​​വെ​​ന്നു​​മാ​ണു ഗ​​സ്റ്റ് ഹൗ​​സി​​ലെ​​ത്തി​​യ തൊ​​ഴി​​ലാ​​ളി അ​​റി​​യി​​ച്ച​​ത്.

മേ​​പ്പാ​​ടി​​യി​​ൽ​​നി​​ന്ന് ഏ​​ക​​ദേ​​ശം 15 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് തൊ​​ള്ളാ​​യി​​രം. ചൂ​​ര​​ൽ​​മ​​ല​​യ്ക്കും അ​​ട്ട​​മ​​ല​​യ്ക്കും ഇ​​ട​​യി​​ലാ​​ണ് ഈ ​​പ്ര​​ദേ​​ശം. ഇ​​ത​​രസം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളെ ത​​ട​​ഞ്ഞു​​വ​​ച്ചി​​രി​​ക്കു​​ന്ന​​തു മാ​​വോ​​വാ​​ദി​​ക​​ളാ​​ണെ​​ന്ന സം​​ശ​​യ​​ത്തി​​ലാ​​ണ് നാ​​ട്ടു​​കാ​​രും പോ​​ലീ​​സും. സാ​​യു​​ധ​​സം​​ഘം ത​​ട​​ഞ്ഞു​​വ​​ച്ചി​​രി​​ക്കു​​ന്ന​​താ​​യി പ​​റ​​യു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളെ മോ​​ചി​​പ്പി​​ക്കാ​ൻ പോ​​ലീ​​സ് നീ​​ക്കം ഇ​​ന്നു രാ​​വി​​ലെയേ ഉ​​ണ്ടാ​​കൂ​യെ​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യും ഇ​​രു​​ട്ടും തൊ​​ള്ളാ​​യി​​രം ദു​​ർ​​ഘ​​ട പ്ര​​ദേ​​ശ​​മാ​​യ​തി​നാ​ലു​​മാ​​ണ് രാ​ത്രിനീ​ക്കം ഒ​ഴി​വാ​ക്കി​യ​തെ​ന്നു പോ​ലീ​സ് കേ​ന്ദ്ര​ങ്ങ​ൾ പ​​റ​​ഞ്ഞു. സാ​​യു​​ധ​​സം​​ഘ​​ത്തി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ട തൊ​​ഴി​​ലാ​​ളി​​യെ മേ​​പ്പാ​​ടി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. സാ​​യു​​ധ​​സം​​ഘം മാ​​വോ​​വാ​​ദി​​ക​​ളെ​​ങ്കി​​ൽ രാ​​ത്രി​​ത​​ന്നെ തൊ​​ഴി​​ലാ​​ളി​​ക​​ളെ വി​​ട്ടു വ​​ന​​ത്തി​​ലേ​​ക്കു ക​​ട​​ന്നി​രി​​ക്കാ​​മെ​​ന്ന സം​​ശ​​യ​​വും പോ​​ലീ​​സി​​നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.