ചെ​മ്മ​നം ചാ​ക്കോ​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി
ചെ​മ്മ​നം ചാ​ക്കോ​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി
Monday, August 20, 2018 12:36 AM IST
കൊ​​ച്ചി: മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ പ്രി​​​യ​​​ക​​​വി ചെ​​​മ്മ​​​നം ചാ​​​ക്കോ​​​യ്ക്ക് സാം​​​സ്കാ​​​രി​​​ക ലോ​​​ക​​​ത്തി​​​ന്‍റെ അ​​​ന്ത്യാ​​​ഞ്ജ​​​ലി. കാ​​​ക്ക​​​നാ​​​ട് ഓ​​​ണം പാ​​​ർ​​​ക്കി​​​ൽ ഇ​​​ന്ന​​​ലെ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​വ​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ സാ​​​ഹി​​​ത്യ സാം​​​സ്കാ​​​രി​​​ക, രാ​​ഷ്‌​​ട്രീ​​​യ മേ​​​ഖ​​​ല​​​ക​​ളി​​ലെ പ്ര​​​മു​​​ഖ​​​ർ അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു. കെ.​​​വി.​​​തോ​​​മ​​​സ് എം​​​പി, പി.​​​ടി.​​​തോ​​​മ​​​സ് എം​​​എ​​​ൽ​​​എ, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, മു​​​ൻ എം​​​എ​​​ൽ​​​എ ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, സി.​​​എം.​​​മോ​​​ഹ​​​ന​​​ൻ, കെ.​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, വി.​​​പി.​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ഡോ.​​​കെ.​​​എ​​​സ്.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഡോ.​​​എം.​​​പി.​​​സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ, പ്ര​​​ഫ.​​​തോ​​​മ​​​സ് മാ​​​ത്യു, ഡോ.​​​എം.​​​സി.​​​ദി​​​ലീ​​​പ്കു​​​മാ​​​ർ, ജ​​​സ്റ്റീ​​​സ് സി.​​​എ​​​ൻ.​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു.

ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ പ​​​ട​​​മു​​​ക​​​ളി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​ച്ച മൃ​​ത​​ദേ​​ഹം അ​​വി​​​ടെ പൊ​​​തു​​​ദ​​​ർ​​​ശ​​​
ന​​​ത്തി​​​ന് വ​​​ച്ച ശേ​​​ഷം സ്വ​​​ദേ​​​ശ​​​മാ​​​യ പെ​​​രു​​​വ മു​​ള​​ക്കു​​ള​​ത്തേ​​യ്ക്കു കൊ​​​ണ്ടു​​​പോ​​​യി. 2.30 മു​​​​ത​​​​ൽ പെ​​​​രു​​​​വ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം നാ​​​​ലോ​​​​ടെ മ​​​​ണ്ണൂ​​​​ക്കു​​​​ന്ന് സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.