ഭ​ക്ഷ്യ​വ​സ്തുക്കൾക്കു ക്ഷാ​മ​മി​ല്ല: മ​ന്ത്രി
ഭ​ക്ഷ്യ​വ​സ്തുക്കൾക്കു ക്ഷാ​മ​മി​ല്ല: മ​ന്ത്രി
Tuesday, August 21, 2018 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ക്ഷ്യ​​​വ​​​സ്തു ക്ഷാ​​​മ​​​മി​​​ല്ലെ​​​ന്നും അ​​​നാ​​​വ​​​ശ്യ​​​മാ​​​യി സാ​​​ധ​​​ന വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ. ഭ​​​ക്ഷ്യ ദൗ​​​ർ​​​ല​​​ഭ്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന പേ​​​ടി​​​യി​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​ക്കൂ​​​ട്ടി കൃ​​​ത്രിമക്ഷാ​​​മം​​​ ഉ​​​ണ്ടാ​​​ക്കാ​​​തെ സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി അ​​​ഭ്യ​​​ർ​​ഥി​​​ച്ചു.

പൂ​​​ഴ്ത്തി​​​വ​​​യ്പും ക​​​രി​​​ഞ്ച​​​ന്ത​​​യും അ​​​മി​​​ത​​​വി​​​ല ഈ​​​ടാ​​​ക്ക​​​ലും രാ​​​ജ്യ​​​ദ്രോ​​​ഹക്കു​​​റ്റ​​​മാ​​​ണ്.
ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി, പോ​​​ലീ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ക​​​ട പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. പൂ​​​ഴ്ത്തി​​​വ​​​ച്ചാ​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത് അ​​​റ​​​സ്റ്റ് ചെ​​​യ്യും. മ​​​ഴ​​​ക്കെ​​​ടു​​​തി​​​യു​​​ടെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മാ​​​ളു​​​ക​​​ളി​​​ൽ സാ​​​ധ​​​ന വി​​​ല​​​ കു​​​റ​​​യ്ക്കാ​​​മെ​​​ന്നു സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​യ​​​റ്റി​​​റ​​​ക്ക് മേ​​​ഖ​​​ല​​​യി​​​ൽ യാ​​​തൊ​​​രു തൊ​​​ഴി​​​ൽത്ത​​​ർ​​​ക്ക​​​വു​​​മി​​​ല്ലാ​​​തെ പോ​​​കാ​​​മെ​​​ന്ന് ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സ​​​ഹ​​​ക​​​ര​​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്തു.


വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ലോ​​​റിയു​​​ട​​​മാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തി. ച​​​ര​​​ക്കു​​​ലോ​​​റി​​​ക​​​ളും പെ​​​ട്രോ​​​ളി​​​യം ലോ​​​റി​​​ക​​​ളും കോ​​​ണ്‍​വോ​​​യി ആ​​​യി പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.