ത​ന്‍റെ ഫോ​ട്ടോ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്നു ടൊ​വി​നോ തോ​മ​സ്
ത​ന്‍റെ ഫോ​ട്ടോ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്  നി​യ​മ​വി​രു​ദ്ധ​മെ​ന്നു ടൊ​വി​നോ തോ​മ​സ്
Tuesday, March 19, 2024 2:19 AM IST
തൃ​​​ശൂ​​​ർ: ത​​​ന്‍റെ ഫോ​​​ട്ടോ​​​യോ ത​​​ന്നോ​​​ടൊ​​​പ്പം ഉ​​​ള്ള ഫോ​​​ട്ടോ​​​യോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു ന​​​ട​​​ൻ ടൊ​​​വി​​​നോ തോ​​​മ​​​സ്. താ​​​ൻ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ സി​​​സ്റ്റ​​​മാ​​​റ്റി​​​ക് വോ​​​ട്ടേ​​​ഴ്സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട​​​റ​​​ൽ പാ​​​ർ​​​ട്ടി​​​സി​​​പ്പേ​​​ഷ​​​ൻ (എ​​​സ്‌​​​വി​​​ഇ​​​ഇ​​​പി) അം​​​ബാ​​​സ​​​ഡ​​​ർ ആ​​​ണെ​​​ന്നു ടൊ​​​വി​​​നോ തോ​​​മ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​രെ​​​ങ്കി​​​ലും ത​​​ന്‍റെ ഫോ​​​ട്ടോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു ത​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യോ സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യോ അ​​​ല്ലെ​​​ന്നു ടൊ​​​വി​​​നോ പ​​​റ​​​ഞ്ഞു. ഏ​​​വ​​​ർ​​​ക്കും നി​​​ഷ്പ​​​ക്ഷ​​​വും നീ​​​തി​​​യു​​​ക്ത​​​വു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​ശം​​​സി​​​ക്കു​​​ന്നു. എ​​​ല്ലാ ലോ​​​ക്സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ആ​​​ശം​​​സ​​​ക​​​ളെ​​​ന്നും ടൊ​​​വി​​​നോ കു​​​റി​​​ച്ചു.


നേ​​​ര​​​ത്തേ തൃ​​​ശൂ​​​രി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ടൊ​​​വി​​​നോ​​​യ്ക്കൊ​​​പ്പ​​​മു​​​ള്ള ചി​​​ത്രം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു. സി​​​നി​​​മാ ലൊ​​​ക്കേ​​​ഷ​​​നി​​​ലെ​​​ത്തി ടൊ​​​വി​​​നോ​​​യെ ക​​​ണ്ട ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ള്ള സൗ​​​ഹൃ​​​ദം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു​​​ള്ള സു​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ കു​​​റി​​​പ്പ്.

വി​​​ജ​​​യാ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നാ​​​ണ് ടൊ​​​വി​​​നോ യാ​​​ത്ര​​​യാ​​​ക്കി​​​യ​​​തെ​​​ന്നും പ്രി​​​യ സു​​​ഹൃ​​​ത്തി​​​ന്‍റെ സ്നേ​​​ഹ​​​ത്തി​​​നു ന​​​ന്ദി​​​യെ​​​ന്നും സു​​​നി​​​ൽ​​​കു​​​മാ​​​ർ കു​​​റി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ ഈ ​​​കു​​​റി​​​പ്പ് ഡി​​​ലീ​​​റ്റ് ചെ​​​യ്യ​​​പ്പെ​​​ട്ട നി​​​ല​​​യി​​​ലാ​​​ണ്. പി​​​ന്നാ​​​ലെ​​​യാ​​​ണ് ടൊ​​​വി​​​നോ​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.