അ​ണ​ക്കെ​ട്ടു​ക​ളി​ൽ ആ​ശ്വാ​സ ജ​ല​നി​ര​പ്പ്
അ​ണ​ക്കെ​ട്ടു​ക​ളി​ൽ ആ​ശ്വാ​സ ജ​ല​നി​ര​പ്പ്
Tuesday, March 19, 2024 2:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചൂ​​​ട് കൂ​​​ടു​​​ന്പോ​​​ഴും കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ മെ​​​ച്ച​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ.

ഇ​​​ന്ന​​​ല​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ജ​​​ല​​​നി​​​ര​​​പ്പ്. ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ ആ​​​കെ സം​​​ഭ​​​ര​​​ണ ശേ​​​ഷി​​​യു​​​ടെ 47.38 ശ​​​ത​​​മാ​​​ന​​​വും ജ​​​ല​​​മു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ സ​​​മ​​​യ​​​ത്ത് ജ​​​ല​​​ത്തി​​​ന്‍റെ അ​​​ള​​​വ് 45 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ നി​​​ല​​​വി​​​ൽ 33 ശ​​​ത​​​മാ​​​നം വെ​​​ള്ള​​​മു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ​​​സ​​​മ​​​യ​​​ത്ത് 28 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ജ​​​ല​​​ത്തി​​​ന്‍റെ അ​​​ള​​​വ്.

ക​​​ക്കി​​​യി​​​ൽ നി​​​ല​​​വി​​​ൽ 55.26 ശ​​​ത​​​മാ​​​ന​​​വും മൂ​​​ഴി​​​യാ​​​റി​​​ൽ 25.2 ശ​​​ത​​​മാ​​​ന​​​വും ആ​​​ന​​​യി​​​റ​​​ങ്ങ​​​ലി​​​ൽ 87.88 ശ​​​ത​​​മാ​​​ന​​​വും കു​​​ണ്ട​​​ള അ​​​ണ​​​ക്കെ​​​ട്ടി​​​ൽ 91.57 ശ​​​ത​​​മാ​​​ന​​​വും ലോ​​​വ​​​ർ പെ​​​രി​​​യാ​​​റി​​​ൽ 75.91 ശ​​​ത​​​മാ​​​ന​​​വും ജ​​​ല​​​മു​​​ണ്ട്. പെ​​​രി​​​ങ്ങ​​​ൽ​​​കു​​​ത്ത് 36.11 ശ​​​ത​​​മാ​​​നം, ഷോ​​​ള​​​യാ​​​ർ 49.27 ശ​​​ത​​​മാ​​​നം, ഇ​​​ട​​​മ​​​ല​​​യാ​​​ർ 48.72, കു​​​റ്റ്യാ​​​ടി 78.49 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലെ നി​​​ല​​​വി​​​ൽ ജ​​​ല​​​ത്തി​​​ന്‍റെ അ​​​ള​​​വ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ സ​​​മ​​​യ​​​ത്ത് ഇ​​​ട​​​മ​​​ല​​​യാ​​​റി​​​ൽ 46 ശ​​​ത​​​മാ​​​ന​​​വും പെ​​​രി​​​യാ​​​റി​​​ൽ 28 ശ​​​ത​​​മാ​​​ന​​​വും ജ​​​ല​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ക​​​ടു​​​ത്ത വേ​​​ന​​​ൽ മു​​​ന്നി​​​ൽ ക​​ണ്ട് ആ​​​സു​​​ത്ര​​​ണ​​​ത്തോ​​​ടെ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലെ ജ​​​ലം വി​​​നി​​​യോ​​​ഗി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് മെ​​​ച്ച​​​പ്പെ​​​ട്ട നി​​​ല തു​​​ട​​​രാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തെ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി വൈ​​​ദ്യു​​​തി ഉ​​​ൽ​​​പാ​​​ദ​​​ന തോ​​​ത് കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.