പ്ര​ഫ​ഷ​ണ​ൽ നാ​ട​ക അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, March 19, 2024 2:52 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2023 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ ആ​​​ദ്യ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച നാ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​സം​​​ഘ​​​ങ്ങ​​​ളാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഒ​​​രു നാ​​​ട​​​ക​​​സം​​​ഘ​​​ത്തി​​​ന് ഒ​​​രു നാ​​​ട​​​കം മാ​​​ത്ര​​​മേ അ​​​യ​​​യ്ക്കാ​​​ൻ ക​​​ഴി​​​യൂ. സ്ക്രി​​​പ്റ്റി​​​ന്‍റെ ഡി​​​ടി​​​പി ചെ​​​യ്ത അ​​​ഞ്ചു കോ​​​പ്പി, 2023 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ ആ​​​ദ്യ​​​മാ​​​യി നാ​​​ട​​​കം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​ന്‍റെ രേ​​​ഖ, നാ​​​ട​​​ക അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ അ​​​ട​​​ങ്ങി​​​യ പെ​​​ൻ​​​ഡ്രൈ​​​വ്, നാ​​​ട​​​ക​​​കൃ​​​ത്തി​​​ന്‍റെ സ​​​മ്മ​​​ത​​​പ​​​ത്രം എ​​​ന്നി​​​വ ഉ​​​ള്ള​​​ട​​​ക്കം ചെ​​​യ്ത അ​​​പേ​​​ക്ഷ ഏ​​​പ്രി​​​ൽ 22ന​​​കം അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.


വൈ​​​കി ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യില്ലെ​​​ന്നു സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി പ​​​റ​​​ഞ്ഞു. നാ​​​ലം​​​ഗ വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു പ​​​ര​​​മാ​​​വ​​​ധി പ​​​ത്തു നാ​​​ട​​​ക​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന നാ​​​ട​​​ക​​​ങ്ങ​​​ൾ അ​​​ക്കാ​​​ദ​​​മി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തും സ​​​മ​​​യ​​​ത്തും അ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്ത​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ക്കാ​​​ദ​​​മി വെ​​​ബ്സൈ​​​റ്റാ​​​യ http: //www.keralasangeethanatakaakademi.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.