പാ​​ല​​ക്കാ​​ട​​ൻ കോ​​ട്ട കാ​​ക്കാ​​നും തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നും
പാ​​ല​​ക്കാ​​ട​​ൻ കോ​​ട്ട  കാ​​ക്കാ​​നും തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നും
Tuesday, March 19, 2024 2:52 AM IST
ജി​​മ്മി ജോ​​ർ​​ജ്

ജ​​ന​​കീ​​യ​​നാ​​യ കോ​​ണ്‍​ഗ്ര​​സ് സി​​റ്റിം​​ഗ് എം​​പി​​ക്കെ​​തി​​രേ മു​​ൻ എം​​പി​കൂ​ടി​യാ​യ പോ​​ളി​​റ്റ്ബ്യൂ​​റോ മെം​​ബ​​ർ. ഒ​​പ്പം മ​​ണ്ഡ​​ല​​ത്തി​​നു സു​​പ​​രി​​ചി​​ത​​നാ​​യ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യും. മൂ​​വ​​രും നേ​​ർ​​ക്കു​​നേ​​ർ വ​​രു​​ന്പോ​​ൾ പാ​​ല​​ക്കാ​​ട് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​ക്കു​​റി മ​​ത്സ​​ര​​ച്ചൂ​ട് വേ​​ന​​ൽ​ച്ചൂ​ടി​​നെ മ​​റി​​ക​​ട​​ക്കും.

സം​​ഘ​​ട​​നാ​​ത​​ല​​ത്തി​​ലെ ഉ​​ന്ന​​ത​​നെ​ത്ത​​ന്നെ സി​​പി​​എം ക​​ള​​ത്തി​​ലി​​റ​​ക്കി​​യ​​പ്പോ​​ൾ ല​​ക്ഷ്യം വ്യ​​ക്തം. ന​​ഷ്ട​​പ്പെ​​ട്ട കോ​​ട്ട എ​​ങ്ങ​നെ​യും പി​​ടി​​ച്ചെ​​ടു​​ക്കു​​ക. എ​​ന്നാ​​ൽ, അ​​ഞ്ചു​​വ​​ർ​​ഷം​കൊ​​ണ്ട് പാ​​ല​​ക്കാ​​ടി​​ന്‍റെ ഹൃ​​ദ​​യം ക​​വ​​ർ​​ന്ന നി​​ല​​വി​​ലെ എം​​പി​​ക്കു ക​​ഴി​​ഞ്ഞ​​ത​​വ​​ണ നേ​​ടി​​യ​​ത് അ​​ട്ടി​​മ​​റി​വി​​ജ​​യ​​മ​​ല്ല എ​​ന്നു തെ​​ളി​​യി​​ക്കേ​​ണ്ട​​ത് അ​​ഭി​​മാ​​ന​​പ്ര​​ശ്നം. ഇ​​തോ​​ടൊ​​പ്പം ത​ങ്ങ​ളു​ടെ ലി​സ്റ്റി​ലെ എ ​​ക്ലാ​​സ് മ​​ണ്ഡ​​ല​​ത്തി​​ൽ വി​​ജ​​യം ല​​ക്ഷ്യ​​മാ​​ക്കി ബി​​ജെ​​പി​​യും ഇ​​റ​​ങ്ങു​​ന്പോ​​ൾ പാ​​ല​​ക്കാ​​ട​​ൻ​കോ​​ട്ട​​യി​​ൽ മു​​ന്പെ​​ങ്ങു​​മി​​ല്ലാ​​ത്ത ആ​​വേ​​ശ​​പ്പോ​​ര്.

2019ലെ ​​പ്ര​​ഹ​​രം

1996 മു​​ത​​ൽ തു​​ട​​ർ​​ച്ച​​യാ​​യി വി​​ജ​​യം നേ​​ടി​​വ​​ന്ന സി​​പി​​എ​​മ്മി​​നു ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​ണു ക​​ന്നി​​യ​​ങ്ക​​ത്തി​​നി​​റ​​ങ്ങി​​യ കോ​​ണ്‍​ഗ്ര​​സി​​ലെ വി.​​കെ. ശ്രീ​​ക​​ണ്ഠ​​ൻ 2019 ൽ ​​ന​​ൽ​​കി​​യ​​ത്. ഹാ​​ട്രി​​ക് വി​​ജ​​യം തേ​​ടി​​യി​​റ​​ങ്ങി​​യ എം.​ബി. രാ​​ജേ​​ഷി​​നെ ഞെ​​ട്ടി​​ച്ച് മ​​ണ്ഡ​​ലം പി​​ടി​​ച്ച ശ്രീ​​ക​​ണ്ഠ​​ൻ അ​​ഞ്ചു​​വ​​ർ​​ഷം​​കൊ​​ണ്ട് മ​​ണ്ഡ​​ലം കൈ​​വ​​രി​​ച്ച വി​​ക​​സ​​ന റി​​പ്പോ​​ർ​​ട്ടു​​മാ​​യാ​​ണു ജ​​ന​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ലെ​​ത്തു​​ന്ന​​ത്.

മ​​ണ്ഡ​​ല​​ത്തി​​ലെ​​ങ്ങു​​മു​​ള്ള എം​​പി​​യു​​ടെ സാ​​ന്നി​ധ്യം, വ​​ലി​​പ്പ​ച്ചെ​റു​​പ്പ​​മി​​ല്ലാ​​തെ​​യു​​ള്ള പ​​രി​​ഗ​​ണ​​ന, ഇ​​തൊ​​ടൊ​​പ്പം ഇ​​ന്ന​​ത്തെ രാ​ഷ്‌​ട്രീ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് വി​​ജ​​യി​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത എ​ന്നി​വ​യി​​ലൂ​​ന്നി​​യാ​​ണ് യു​​ഡി​​എ​​ഫ് പ്ര​​ചാ​​ര​​ണം.

തി​​ക​​ച്ചും രാ​​ഷ്‌​ട്രീ​​യ​​പോ​​രാ​​ട്ട​​ത്തി​​നാ​​ണ് എ​​ൽ​​ഡി​​എ​​ഫ് കോ​​പ്പു​​കൂ​​ട്ടു​​ന്ന​​ത്. രാ​​ജ്യ​​ത്തി​​ന്‍റെ നി​​ല​​നി​​ല്പി​നാ​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ട​​തു​​പ​​ക്ഷം വി​​ജ​​യി​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത വോ​​ട്ട​​ർ​​മാ​​ർ​​ക്കു​മു​​ന്നി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചാ​​ണ് എ​​ൽ​​ഡി​​എ​​ഫ് വോ​​ട്ടു​തേ​​ടു​​ന്ന​​ത്. ഇ​​രു​​മു​​ന്ന​​ണി​​ക​​ളു​​ടെ​യും ഇ​​ര​​ട്ട​​ത്താ​​പ്പ് ചൂ​​ണ്ടി​​ക്കാ​​ട്ടി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ വി​​ക​​സ​​ന​​നേ​​ട്ട​​ത്തി​​ൽ പാ​​ല​​ക്കാ​​ടി​​നും പ​​ങ്കു​​ചേ​​രാ​​ൻ ഒ​​രു വോ​​ട്ട് എ​​ന്ന​​താ​​ണു ബി​​ജെ​​പി​​യു​​ടെ അ​​ഭ്യ​​ർ​​ഥ​​ന.

പ്ര​​ചാ​​ര​​ണം സ​​ജീ​​വം

എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ൻ പ്ര​​ചാ​​ര​​ണ​​ത്തി​​ൽ ബ​​ഹു​​ദൂ​​രം മു​​ന്നേ​​റി​​ക്ക​​ഴി​​ഞ്ഞു. സ്ഥാ​​നാ​​ർ​​ഥി​നി​​ർ​​ണ​​യം ആ​​ദ്യം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​ന്‍റെ മേ​​ൽ​​ക്കൈ പ്ര​​ചാ​​ര​​ണ​​രം​​ഗ​​ത്ത് എ​​ൽ​​ഡി​​എ​​ഫി​​നു മു​​ത​​ൽ​​ക്കൂ​​ട്ടാ​​യി. പ്ര​​ഖ്യാ​​പ​​നം വൈ​​കി​​യെ​​ങ്കി​​ലും സ്ഥാ​​നാ​​ർ​​ഥി​​ത്വം ഉ​​റ​​പ്പാ​​യ​​തി​​നാ​​ൽ നി​​ശ​​ബ്ദ​​പ്ര​​ചാ​​ര​​ണ​​ത്തി​​ലാ​​യി​​രു​​ന്നു വി.​​കെ. ശ്രീ​​ക​​ണ്ഠ​​നും സി. ​​കൃ​​ഷ്ണ​​കു​​മാ​​റും.

വാ​​ള​​യാ​​ർ മു​​ത​​ൽ തൂ​​ത​​പ്പു​​ഴ​​യോ​​രം വ​​രെ നീ​​ളു​​ന്ന മ​​ണ്ഡ​​ല​​ത്തി​​ൽ ത​​ന്‍റെ വി​​ക​​സ​​ന​​നേ​​ട്ട​​ങ്ങ​​ളു​​ടെ കാ​​ർ​​ഡി​​റ​​ക്കി​​യാ​​ണു വി.​​കെ. ശ്രീ​​ക​​ണ്ഠ​​ൻ പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങി​​യ​​ത്. പാ​​ല​​ക്കാ​​ട്ട് മ​​ണ്ഡ​​ല​​ത്തി​​ലു​​ട​​നീ​​ളം പ​​ദ​​യാ​​ത്ര ന​​ട​​ത്തി​​യാ​​ണു സി. ​​കൃ​​ഷ്ണ​​കു​​മാ​​ർ പ്ര​​ചാ​​ര​​ണ​​ത്തി​​നു തു​​ട​​ക്ക​​മി​​ട്ട​​ത്.

മു​​ന്ന​​ണി​ക​ൾ, പ്ര​​തീ​​ക്ഷ​​ക​​ൾ

ഇ​​പ്പോ​​ഴ​​ത്തെ കേ​​ന്ദ്ര, സം​​സ്ഥാ​​ന ഭ​​ര​​ണ​​ങ്ങ​​ൾ​ക്കെ​തി​രാ​യ ജ​​ന​​വി​​കാ​​രം വോ​​ട്ടാ​​കു​​മെ​​ന്നാ​​ണു യു​​ഡി​​എ​​ഫ് പ്ര​​തീ​​ക്ഷ. മ​​ണ്ഡ​​ല​​ത്തി​​ലു​​ട​​നീ​​ള​​മു​​ള്ള എം​​പി​​യു​​ടെ വ്യ​​ക്തി​​ബ​​ന്ധ​​ങ്ങ​​ളും സു​​ഹൃ​​ദ്ബ​​ന്ധ​​ങ്ങ​​ളും നേ​​ട്ട​​മാ​​കു​​മെ​​ന്നും ക​​ണ​​ക്കു​​കൂ​​ട്ടു​​ന്നു.

എ​​ന്നാ​​ൽ, മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​ട​​തു​​പ​​ക്ഷം കൊ​​ണ്ടു​​വ​​ന്ന വി​​ക​​സ​​ന​​ത്തി​​ന്‍റെ അ​​ടു​​ത്തെ​​ങ്ങു​​മെ​​ത്താ​​ൻ യു​​ഡി​​എ​​ഫ് എം​​പി​​ക്കു ക​​ഴി​​ഞ്ഞി​​ല്ലെ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫ് വി​​മ​​ർ​​ശ​​നം. ജി​​ല്ല​​യു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ പാ​​ർ​​ല​​മെ​​ന്‍റി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​ൽ എം​​പി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​യും അ​​വ​​ർ ആ​​രോ​​പി​​ക്കു​​ന്നു.

ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ര​​ണ്ടു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു വ​​ന്ന​​തും ബി​​ജെ​​പി യു​​ടെ പ്ര​​തീ​​ക്ഷ​​ക​ൾ​ക്കു നി​​റം ന​​ൽ​​കു​​ന്നു​​ണ്ട്.

2019 ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം

വി.​​കെ. ശ്രീ​​ക​​ണ്ഠ​​ൻ : 3,99,274 (കോ​​ണ്‍​ഗ്ര​​സ്)
എം.​​ബി. രാ​​ജേ​​ഷ് : 3,87,637 (സി​​പി​​എം)
സി. ​​കൃ​​ഷ്ണ​​കു​​മാ​​ർ : 2,18,556 (ബി​​ജെ​​പി)

2021 നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വോ​​​​ട്ട്നി​​​​ല

പാ​​ല​​ക്കാ​​ട്

ഷാ​​ഫി പ​​റ​​ന്പി​​ൽ -54,079 (കോ​​ണ്‍​ഗ്ര​​സ്)
ഇ. ​​ശ്രീ​​ധ​​ര​​ൻ -50220 (ബി​​ജെ​​പി)
സി.​​പി. പ്ര​​മോ​​ദ് -36,443 (സി​​പി​​എം)

മ​​ല​​ന്പു​​ഴ

എ. ​​പ്ര​​ഭാ​​ക​​ര​​ൻ -75,934 (സി​​പി​​എം)
സി.​​ കൃ​​ഷ്ണ​​കു​​മാ​​ർ -50,200 (ബി​​ജെ​​പി)
എ​​സ്.​​കെ. അ​​ന​​ന്ത​​കൃ​​ഷ്ണ​​ൻ​: (​കോ​​ണ്‍​ഗ്ര​​സ്) -35,444

കോ​​ങ്ങാ​​ട്

അ​​ഡ്വ.​​കെ. ശാ​​ന്ത​​കു​​മാ​​രി-75,934 (സി​​പി​​എം)
യു.​​സി. രാ​​മ​​ൻ -40,662 (മു​​സ്‌​ലിം​​ലീ​​ഗ്)
എം.​​ സു​​രേ​​ഷ്ബാ​​ബു -27,661 (ബി​​ജെ​​പി)

മ​​ണ്ണാ​​ർ​​ക്കാ​​ട്

അ​​ഡ്വ.​​എ​​ൻ. ഷം​​സു​​ദീ​​ൻ-71,657 (മു​​സ്‌​ലിം ​ലീ​​ഗ്)
കെ.​​പി. സു​​രേ​​ഷ് രാ​​ജ് -65,787 ( സി​​പി​​ഐ)
പി.​​ അ​​ഗ​​ളി ന​​സീ​​മ -10,376 (അ​ണ്ണാ ​ഡി​​എം​​കെ)

ഷൊ​​ർ​​ണൂ​​ർ

പി.​​ മ​​മ്മി​​ക്കു​​ട്ടി -74,400 (സി​​പി​​എം)
ടി.​​എ​​ച്ച്. ഫി​​റോ​​സ്ബാ​​ബു- 37,726(കോ​​ണ്‍​ഗ്ര​​സ്)
സ​​ന്ദീ​​പ് വാ​​ര്യ​​ർ -36,973 (ബി​​ജെ​​പി)

ഒ​​റ്റ​​പ്പാ​​ലം

അ​​ഡ്വ.​​കെ. പ്രേം​​കു​​മാ​​ർ -74,859 (സി​​പി​​എം)
പി.​​ സ​​രി​​ൻ -59,707 (കോ​​ണ്‍​ഗ്ര​​സ്)
പി.​​ വേ​​ണു​​ഗോ​​പാ​​ല​​ൻ -25,056 (ബി​​ജെ​​പി)

പ​​ട്ടാ​​ന്പി

മു​​ഹ​​മ്മ​​ദ് മു​​ഹ്സി​​ൻ -75311(സി​​പി​​ഐ)
റി​​യാ​​സ് മു​​ക്കോ​​ളി -57337‌ (കോ​​ണ്‍​ഗ്ര​​സ്)
കെ.​​എം. ഹ​​രി​​ദാ​​സ് -14578 (ബി​​ജെ​​പി)


ഇ​​​​ട​​​​ത്തോ​​​​ട്ടും വ​​​​ല​​​​ത്തോ​​​​ട്ടും

ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന്‍റെ ഉ​​റ​​ച്ച കോ​​ട്ട​​യെ​​ന്നു പാ​​ല​​ക്കാ​​ടി​​നെ വി​​ല​​യി​​രു​​ത്തു​​ന്പോ​​ഴും ഇ​​ട​​വേ​​ള​​ക​​ളി​​ൽ മ​​ണ്ഡ​​ലം പി​​ടി​​ച്ചെ​​ടു​​ത്ത ച​​രി​​ത്ര​​മാ​​ണു കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ന്‍റെ കാ​​ത​​ൽ. മ​​ണ്ഡ​​ല​രൂ​​പീ​​ക​​ര​​ണ​​ത്തി​​നു​ശേ​​ഷം ന​​ട​​ന്ന 16 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ 11ലും ​​ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നാ​​യി​​രു​​ന്നു വി​​ജ​​യം.

1967ൽ ​​ഇ.​​കെ. നാ​​യ​​നാ​​രെ​യും 71 ൽ ​​എ​​കെ​​ജി​യെ​​യും പാ​​ർ​​ല​​മെ​​ന്‍റി​​ലേ​​ക്ക് അ​​യ​​ച്ച ച​​രി​​ത്ര​​മു​​ണ്ട് പാ​​ല​​ക്കാ​​ടി​​ന്. തു​​ട​​ർ​​ന്നു​ന​​ട​​ന്ന മൂ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ കൈ​​വി​​ട്ടു​​പോ​​യ സീ​​റ്റ് 1989 ൽ ​​ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നാ​​യി തി​​രി​​ച്ചു​പി​​ടി​​ച്ച എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​നാ​​ണ് ഇ​​ക്കു​​റി​​യും സീ​​റ്റു പി​​ടി​​ക്കാ​​ൻ രം​​ഗ​​ത്തി​​റ​​ങ്ങു​​ന്ന​​ത് എ​​ന്ന​​തും സ​വി​ശേ​ഷ​ത​​യാ​​ണ്.

1989ൽ ​​വി​​ജ​​യി​​ച്ചെ​​ങ്കി​​ലും ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നു​ശേ​​ഷം ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ജ​​യി​​ച്ച​​തും തോ​​റ്റ​​തും വി.​​എ​​സ്. വി​​ജ​​യ​​രാ​​ഘ​​വ​​നോ​​ട്. വി.​​എ​​സ്. വി​​ജ​​യ​​രാ​​ഘ​​വ​​ൻ മൂ​​ന്നും എ​​ൻ.​​എ​​ൻ. കൃ​​ഷ്ണ​​ദാ​​സ് നാ​​ലും എം.​​ബി. രാ​​ജേ​​ഷ് ര​​ണ്ടും ത​​വ​​ണ മ​​ണ്ഡ​​ല​​ത്തി​​ലെ എം​​പി​​മാ​​രാ​​യി.

മൂ​​ന്നു ത​​വ​​ണ വി​​ജ​​യി​​ച്ച വി.​​എ​​സ്. വി​​ജ​​യ​​രാ​​ഘ​​വ​​ൻ അ​​ത്ര​​ത​​ന്നെ ത​​വ​​ണ തോ​​റ്റ​​തും ച​രി​ത്രം. മു​​ൻ​മ​​ന്ത്രി ടി. ​​ശി​​വ​​ദാ​​സ​​മേ​​നോ​​ൻ മൂ​​ന്നു പ്രാ​​വ​​ശ്യം മ​​ത്സ​​ര​രം​​ഗ​​ത്തി​​റ​​ങ്ങി​​യെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. എം.​​പി. വീ​​രേ​​ന്ദ്ര​​കു​​മാ​​ർ 2014ൽ ​​പാ​​ല​​ക്കാ​​ട്ടു മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും വി​​ജ​​യി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.