ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യ സം​സ്ക​ര​ണം: നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യയുമായി സി​എ​സ്ഐ​ആ​ർ-​നി​സ്റ്റ് കോ​ണ്‍​ക്ലേ​വ്
Thursday, March 28, 2024 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ സി​​​എ​​​സ്ഐ​​​ആ​​​ർ-​​​നി​​​സ്റ്റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ വേ​​​സ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ണ്‍​ക്ലേ​​​വി​​​ൽ രോ​​​ഗ​​​കാ​​​രി​​​ക​​​ളാ​​​യ ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ​​​ത്തി​​​ന് നൂ​​​ത​​​ന സം​​​വി​​​ധാ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പാ​​​പ്പ​​​നം​​​കോ​​​ടു​​​ള്ള കേ​​​ന്ദ്ര ശാ​​​സ്ത്ര - സാ​​​ങ്കേ​​​തി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കീ​​​ഴി​​​ലു​​​ള്ള സി​​​എ​​​സ്ഐ​​​ആ​​​ർ- നി​​​സ്റ്റും അ​​​ങ്ക​​​മാ​​​ലി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​യ ബ​​​യോ​​​വാ​​​സ്തും സൊ​​​ലൂ​​​ഷ​​​ൻ​​​സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ന​​​വീ​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ഒ​​​രു കി​​​ലോ മെ​​​ഡി​​​ക്ക​​​ൽ മാ​​​ലി​​​ന്യം മൂ​​​ന്നു മി​​​നി​​​റ്റു​​​കൊ​​​ണ്ട് കാ​​​ർ​​​ഷി​​​കാ​​​വ​​​ശ്യ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സോ​​​യി​​​ൽ അ​​​ഡി​​​റ്റീ​​​വാ​​​യി മാ​​​റ്റി​​​യെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​മാ​​​ണ് ത​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​തെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ച സി​​​എ​​​സ്ഐ​​​ആ​​​ർ- നി​​​സ്റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​സി. ​​​അ​​​ന​​​ന്ത​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.


ഓ​​​രോ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ മാ​​​ലി​​​ന്യ​​​ങ്ങ​​​ളു​​​ടെ അ​​​ള​​​വ് ക്ര​​​മാ​​​തീത​​​മാ​​​യി വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​വ​​​ കൃ​​​ത്യ​​​മാ​​​യി സം​​​സ്ക​​​രി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ൽ രോ​​​ഗ​​​വ്യാ​​​പ​​​നം സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്നും ആ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​ഞ്ഞു.

അ​​​പ​​​ക​​​ട​​​കാ​​​രി​​​ക​​​ളാ​​​യ ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ഉ​​​റ​​​വി​​​ട​​​ങ്ങ​​​ളി​​​ൽത​​​ന്നെ സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​രു​​​ത്തി​​​രി​​​ഞ്ഞു.

സ​​​മ്മേ​​​ള​​​നം ന്യൂ​​​ഡ​​​ൽ​​​ഹി എ​​​യിം​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​എം. ​​​ശ്രീ​​​നി​​​വാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.