ഇഡി അന്വേഷണം: അമിതാവേശമില്ലെന്ന് മാത്യു കുഴൽനാടൻ
ഇഡി അന്വേഷണം:  അമിതാവേശമില്ലെന്ന്  മാത്യു കുഴൽനാടൻ
Thursday, March 28, 2024 12:04 AM IST
മൂ​​വാ​​റ്റു​​പു​​ഴ : മാ​​സ​​പ്പ​​ടി കേ​​സി​​ൽ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഇ​​പ്പോ​​ൾ പ്ര​​ഖ്യാ​​പി​​ച്ച അ​​ന്വേ​​ഷ​​ണം സം​​ബ​​ന്ധി​​ച്ച് അ​​മി​​താ​​വേ​​ശ​​മി​​ല്ലെ​​ന്ന് മാ​​ത്യു കു​​ഴ​​ൽ​​നാ​​ട​​ൻ എം​​എ​​ൽ​​എ.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മ​​ക​​ൾ വീ​​ണാ വി​​ജ​​യ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള എ​​ക്സാ​​ലോ​​ജി​​ക് ക​​ന്പ​​നി​​യും കൊ​​ച്ചി സി​​എം​​ആ​​ർ​​എ​​ൽ ക​​ന്പ​​നി​​യും ത​​മ്മി​​ലു​​ള്ള സാ​​ന്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളു​​മാ​​യും മാ​​സ​​പ്പ​​ടി വി​​വാ​​ദ​​വു​​മാ​​യും ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ഡി അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

2021ൽ ​​ത​​ന്നെ വി​​വ​​ര​​ങ്ങ​​ളും രേ​​ഖ​​ക​​ളും ല​​ഭ്യ​​മാ​​യ കേ​​സി​​ൽ ഇ​​പ്പോ​​ൾ ധൃ​​തി​​പി​​ടി​​ച്ച് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യ ഇ​​ഡി ന​​ട​​പ​​ടി​​ക്കു പി​​ന്നി​​ലെ ല​​ക്ഷ്യ​​ങ്ങ​​ൾ സം​​ശ​​യ​​ങ്ങ​​ൾ​​ക്കി​​ട ന​​ൽ​​കു​​ന്ന​​താ​​ണ്. മാ​​സ​​പ്പ​​ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ട് കേ​​സു​​ക​​ൾ കേ​​ര​​ള​​ത്തി​​ലെ കോ​​ട​​തി​​ക​​ൾ പ​​രി​​ഗ​​ണി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണ​​മെ​​ന്ന​​തും ഇ​​തി​​നോ​​ടു ചേ​​ർ​​ത്ത് പ​​രി​​ശോ​​ധി​​ക്ക​​ണം.


ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​പ്പോ​​ൾ തി​​ടു​​ക്ക​​പ്പെ​​ട്ട് ഒ​​ര​​ന്വേ​​ഷ​​ണ​​ത്തി​​ന് ത​​യാ​​റാ​​യ​​തെ​​ന്ന് മ​​ന​​സി​​ലാ​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. അ​​ന്വേ​​ഷ​​ണം സ​​ത്യ​​ങ്ങ​​ൾ ക​​ണ്ടെ​​ത്താ​​നാ​​ണോ കു​​റ്റ​​വാ​​ളി​​ക​​ളെ ര​​ക്ഷി​​ക്കാ​​നാ​​ണോ എ​​ന്നും പു​​തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മു​​ണ്ട്. എ​​ന്തൊ​​ക്കെ കാ​​ര്യ​​ങ്ങ​​ളാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ കൊ​​ണ്ടു​​വ​​രു​​ന്ന​​ത് എ​​ന്നും പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നും കു​​ഴ​​ൽ​​നാ​​ട​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.