കഞ്ചാവ് നട്ടത് ഉദ്യോഗസ്ഥർ: റേഞ്ച് ഓഫീസർ മൊഴി നൽകി
കഞ്ചാവ് നട്ടത് ഉദ്യോഗസ്ഥർ: റേഞ്ച് ഓഫീസർ മൊഴി നൽകി
Thursday, March 28, 2024 12:04 AM IST
എ​രു​മേ​ലി: പ്ലാ​ച്ചേ​രി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഗ്രോ ​ബാ​ഗു​ക​ളി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടുവ​ള​ർ​ത്തി​യ​ത് വാ​ച്ച​ർ അ​ജേ​ഷ്, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ആ​ർ. അ​ജ​യ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സാം ​കെ. സാ​മു​വെ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണെ​ന്ന് സ്ഥ​ലംമാ​റ്റ​പ്പെ​ട്ട എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​റാ​യ ബി.​ആ​ർ. ജ​യ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മു​മ്പാ​കെ മൊ​ഴി ന​ൽ​കി.

ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ​ക​ൾ, ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ക്ലി​പ്പ് എ​ന്നി​വ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ട​ത് അ​ജേ​ഷ് ആ​ണെ​ന്ന് താ​ൻ ന​ൽ​കി​യ വീ​ഡി​യോ മൊ​ഴി​യും ക​ഞ്ചാ​വ് വ​ച്ച​ത് അ​റി​യാ​മെ​ന്ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ സ​മ്മ​തി​ക്കു​ന്ന താ​നു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ ക്ലി​പ്പും ഒ​റി​ജി​ന​ൽ ത​ന്നെ​യാ​ണ്.


കൃ​ത്യ​മാ​യി ഡ്യൂ​ട്ടി ചെ​യ്യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ താ​ൻ ശ​കാ​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് വ​നി​താ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ അ​വ​ഹേ​ളി​ച്ചു എ​ന്ന് പ​രാ​തി ന​ൽ​കു​ന്ന​തി​ൽ എ​ത്തി​യ​ത് എ​ങ്ങ​നെയെ​ങ്കി​ലും ത​ന്നെ ഇ​വി​ടെനി​ന്നു സ്ഥ​ലം മാ​റ്റു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തി​ൽ ആ​ണെ​ന്ന് ബി.​ആ​ർ. ജ​യ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.