ക​ലാ​മ​ണ്ഡ​ല​ത്തി​ൽ മോ​ഹി​നി​യാ​ട്ട​ത്തി​ന് ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം
ക​ലാ​മ​ണ്ഡ​ല​ത്തി​ൽ മോ​ഹി​നി​യാ​ട്ട​ത്തി​ന് ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം
Thursday, March 28, 2024 1:52 AM IST
തൃ​​​ശൂ​​​ർ: ലിം​​​ഗ​​​ഭേ​​​ദ​​​മ​​​ന്യേ കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​മെ​​​ന്നു ഭ​​​ര​​​ണ​​​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം. മൂ​​​ന്നു കോ​​​ഴ്സു​​​ക​​​ൾ​​​കൂ​​​ടി ഈ​ ​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ക​​​ഥ​​​ക​​​ളി​​​യി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യ​​​തു​​​പോ​​​ലെ മോ​​​ഹി​​​നി​​​യാ​​​ട്ട​​​ത്തിലും ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്നും ഭ​​​ര​​​ണ​​​സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.

ഭ​​​ര​​​ത​​​നാ​​​ട്യ​​​ത്തി​​​ലും കു​​​ച്ചു​​​പ്പു​​​ടി​​​യി​​​ലും തി​​​യ​​​റ്റ​​​ർ ആ​​​ൻ​​​ഡ് പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് മേ​​​ക്കിം​​​ഗി​​​ലു​​​മാ​​​ണു കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക. ക​​​രി​​​ക്കു​​​ലം ക​​​മ്മി​​​റ്റി പാ​​​ഠ്യ​​​പ​​​ദ്ധ​​​തി തീ​​​രു​​​മാ​​​നി​​​ക്കും. ഇ​​​ന്ന​​​ലെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ൽ ഡോ. ​​​നീ​​​നാ പ്ര​​​സാ​​​ദ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു സ​​​ർ​​​ക്കാ​​​ർ നോ​​​മി​​​നി​​​ക​​​ൾ ചു​​​മ​​​ത​​​ല​​​യേ​​​റ്റി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​നം.


പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ത​​​ട​​​സ​​​മാ​​​യാ​​​ൽ മാ​​​ത്രം തീ​​​രു​​​മാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും ക​​​ലാ​​​മ​​​ണ്ഡ​​​ലം അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ൽ എ​​​ട്ടു​​​മു​​​ത​​​ൽ പി​​​ജി​​​കോ​​​ഴ്സ് വ​​​രെ മോ​​​ഹി​​​നി​​​യാ​​​ട്ടം പ​​​ഠി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.