കാട്ടുപന്നിയുടെ ആക്രമണത്തിൽ കാഥികനു പരിക്ക്
കാട്ടുപന്നിയുടെ ആക്രമണത്തിൽ കാഥികനു പരിക്ക്
Friday, March 29, 2024 12:51 AM IST
അ​ടൂ​ർ: ക​ഥാ​പ്രാ​സം​ഗി​ക​ൻ ജ​യ​പ്ര​കാ​ശി​ന് പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ നെ​ല്ലി​മു​ക​ൾ മ​ല​ങ്കാ​വി​നു സ​മീ​പം റോ​ഡി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് കാ​ഥി​ക​ൻ ര​ഘുവി​ലാ​സ​ത്തി​ൽ ജ​യ​പ്ര​കാ​ശി​നെ സ​മീ​പ പു​ര​യി​ട​ത്തി​ൽനി​ന്നും ചാ​ടി വ​ന്ന പ​ന്നി കു​ത്തി താ​ഴെ​യി​ട്ട​ത്.


തു​ട​ർ​ന്ന് അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കാ​ലി​ൽ വേ​ദ​ന അ​സ​ഹ്യ​മാ​യ​തോ​ടെ ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മം ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.​

രാ​പ​ക​ൽ ഭേ​ദ​മെ​ന്യേ ഈ ​പ്ര​ദേ​ശ​ത്ത് പ​ന്നി​ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.