വർഗീയവാദിയെന്നു ചാപ്പ കുത്തുന്നത് ഇപിയുടെ ചർച്ച മറച്ചുവയ്ക്കാനാണെന്നു ഷാഫി പറന്പിൽ
വർഗീയവാദിയെന്നു ചാപ്പ കുത്തുന്നത് ഇപിയുടെ  ചർച്ച മറച്ചുവയ്ക്കാനാണെന്നു ഷാഫി പറന്പിൽ
Tuesday, April 30, 2024 12:13 AM IST
കോ​​ഴി​​ക്കോ​​ട്: വ​​ട​​ക​​ര മ​​ണ്ഡ​​ല​​ത്തി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ടു​​ത്ത വ​​ർ​​ഗീ​​യ പ്ര​​ചാര​​ണം ന​​ട​​ത്തി​​യെ​​ന്ന സി​​പി​​എ​​മ്മി​​ന്‍റെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി​​യു​​മാ​​യി സ്ഥാ​​നാ​​ർ​​ഥി ഷാ​​ഫി പ​​റ​​ന്പി​​ൽ. വ​​ട​​ക​​ര​​യി​​ൽ വ​​ർ​​ഗീ​​യ ധ്രു​​വീ​​ക​​ര​​ണ​​ത്തി​​നു താ​​ൻ നി​​ന്നു​​കൊ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നും അ​​ത്ത​​രം ശ്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രേ യു​​ഡി​​എ​​ഫ് ജ​​ന​​കീ​​യ കാ​​ന്പ​​യി​​ൻ ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം കോ​​ഴി​​ക്കോ​​ട് മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ്ര​​തി​​ക​​രി​​ച്ചു.

എ​​ൽ​​ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ർ ഇ.​​പി. ജ​​യ​​രാ​​ജ​​ൻ ബി​​ജെ​​പി നേ​​താ​​വ് പ്ര​​കാ​​ശ് ജാ​​വ​​ദേ​​ക്ക​​റു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച മ​​റ​​ച്ചു വ​​യ്ക്കാ​​നാ​​ണു ത​​നി​​ക്കെ​​തി​​രാ​​യ വ​​ർ​​ഗീ​​യ ആ​​രോ​​പ​​ണ​​മെ​​ന്നും ഷാ​​ഫി ആ​​രോ​​പി​​ച്ചു. എ​​ന്തി​​നാ​​ണ് ഇ​​പി ബി​​ജെ​​പി പ്ര​​ഭാ​​രി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ത്? ഒ​​രു മ​​നു​​ഷ്യ​​ക്കു​​ഞ്ഞു പോ​​ലും അ​​റി​​യാ​​തെ ന​​ട​​ത്തി​​യ ര​​ഹ​​സ്യ ച​​ർ​​ച്ച​​യാ​​ണ​​ത്. ആ​​സൂ​​ത്രി​​ത​​മാ​​യി​​രു​​ന്നു ച​​ർ​​ച്ച. ഇ​​തി​​നു കൃ​​ത്യ​​മാ​​യ ഉ​​ത്ത​​രം പ​​റ​​യാ​​തെ എ​​ന്‍റെ മേ​​ൽ വ​​ർ​​ഗീ​​യ ചാ​​പ്പ അ​​ടി​​ച്ച​​തുകൊ​​ണ്ടു കാ​​ര്യ​​മി​​ല്ല. ആ ​​ചാ​​പ്പ​​യു​​ടെ പ​​രി​​പ്പ് ഇ​​നി വേ​​വി​​ല്ല. മ​​ത​​ത്തെ കൂ​​ട്ടു​​പി​​ടി​​ച്ച് പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​ല്ലെ​​ന്നു ഞാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്പു ത​​ന്നെ പ​​റ​​ഞ്ഞ​​താ​​ണ്-​​ഷാ​​ഫി പ​​റ​​ഞ്ഞു.

വ​​ട​​ക​​ര ജി​​ല്ലാ ജ​​യി​​ലി​​ൽ ന​​ട​​ക്കു​​ന്ന​​ത് ഗു​​രു​​ത​​ര അ​​നീ​​തി​​യാ​​ണെ​​ന്നും ഷാ​​ഫി പ​​റ​​ന്പി​​ൽ ആ​​രോ​​പി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​ഘ​​ർ​​ഷ​​ത്തി​​ൽ ഇ​​ടി​​ക്ക​​ട്ട കൊ​​ണ്ടു കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രെ ആ​​ക്ര​​മി​​ച്ചു. അ​​വ​​ർ​​ക്ക് കൃ​​ത്യ​​മാ​​യ ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കു​​ന്നി​​ല്ല. എ​​ന്നാ​​ൽ ഇ​​തേ വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​രം അ​​റ​​സ്റ്റ് ചെ​​യ്യ​​പ്പെ​​ട്ട സി​​പി​​ഐ​​എം പ്ര​​വ​​ർ​​ത്ത​​ക​​നു കൃ​​ത്യ​​മാ​​യ ചി​​കി​​ത്സ ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്നും ഷാ​​ഫി പ​​റ​​ഞ്ഞു.

വ​​ട​​ക​​ര ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​രെ ഷാ​​ഫി പ​​റ​​ന്പി​​ൽ ഇ​​ന്ന​​ലെ സ​​ന്ദ​​ർ​​ശി​​ച്ചു. സി​​പി​​എം സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗം പി. ​​ജ​​യ​​രാ​​ജ​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സം ഫേ​​സ്ബു​​ക്കി​​ലു​​ടെ ഷാ​​ഫി പ​​റ​​ന്പി​​ലി​​നെ ക​​ടു​​ത്ത ഭാ​​ഷ​​യി​​ൽ വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു. അ​​തി​​നു​​ള്ള മ​​റു​​പ​​ടി​​യാ​​ണ് ഷാ​​ഫി ഇ​​ന്ന​​ലെ ന​​ൽ​​കി​​യ​​ത്.

സ​​ക​​ല ദു​​ഷി​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ചെ​​യ്യു​​ക​​യും എ​​ല്ലാ തോ​​ന്ന്യാ​​സ​​ങ്ങ​​ൾ​​ക്കും പി​​ന്തു​​ണ ന​​ൽ​​കു​​ക​​യും ചെ​​യ്തി​​ട്ട് തെ​​ര​​ഞ്ഞ​​ടു​​പ്പ് ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ഞാ​​ൻ ഹ​​രി​​ശ്ച​​ന്ദ്ര​​നാ​​ണെ​​ന്നും പ​​റ​​ഞ്ഞു ഇ​​റ​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ് വ​​ട​​ക​​ര​​യി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ഷാ​​ഫി പ​​റ​​ന്പി​​ലെ​​ന്നാ​​ണ് പി. ​​ജ​​യ​​രാ​​ജ​​ൻ പ​​റ​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.