മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ അറസ്റ്റിന് 22 വരെ വിലക്ക്
മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ അറസ്റ്റിന്  22 വരെ വിലക്ക്
Monday, May 6, 2024 5:42 AM IST
കൊ​​ച്ചി: വി​​ശ്വാ​​സ വ​​ഞ്ച​​ന, ഗൂ​​ഢാ​​ലോ​​ച​​ന തു​​ട​​ങ്ങി​​യ കു​​റ്റ​​ങ്ങ​​ള്‍ ചു​​മ​​ത്തി മ​​ര​​ട് പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത കേ​​സി​​ല്‍ ‘മ​​ഞ്ഞു​​മ്മ​​ല്‍ ബോ​​യ്‌​​സ്’ സി​​നി​​മ​​യു​​ടെ നി​​ര്‍മാ​​താ​​ക്ക​​ളാ​​യ ന​​ട​​ന്‍ സൗ​​ബി​​ന്‍ ഷാ​​ഹി​​ര്‍, ഷോ​​ൺ ആ​​ന്‍റ​​ണി എ​​ന്നി​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്യു​​ന്ന​​ത് ഹൈ​​ക്കോ​​ട​​തി വി​​ല​​ക്കി. ഇ​​രു​​വ​​രും ന​​ല്‍കി​​യ മു​​ന്‍കൂ​​ര്‍ ജാ​​മ്യ ഹ​​ര്‍ജി​​യി​​ല്‍ ജ​​സ്റ്റീ​​സ് പി.​​ജി. അ​​ജി​​ത്കു​​മാ​​റാ​​ണ് ഹ​​ര്‍ജി വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കു​​ന്ന ഈ ​​മാ​​സം 22 വ​​രെ അ​​റ​​സ്റ്റ് വി​​ല​​ക്കി​​യ​​ത്.

ഹ​​ര്‍ജി​​ക്കാ​​ര്‍ക്കെ​​തി​​രേ മ​​ര​​ട് പോ​​ലീ​​സ് വി​​വി​​ധ വ​​കു​​പ്പു​​ക​​ള്‍ ചു​​മ​​ത്തി കേ​​സെ​​ടു​​ത്തി​​രു​​ന്നു. ഹ​​ര്‍ജി​​യി​​ല്‍ എ​​തി​​ര്‍പ്പ് അ​​റി​​യി​​ക്കാ​​ന്‍ പ​​രാ​​തി​​ക്കാ​​ര​​ന്‍ സ​​മ​​യം തേ​​ടി. ലാ​​ഭ​​ത്തി​​ന്‍റെ 40 ശ​​ത​​മാ​​നം ന​​ല്‍കാ​​ന്‍ ത​​യാ​​റാ​​ണ്. അ​​തി​​നാ​​യി വ​​ര​​വും ചെ​​ല​​വും ക​​ണ​​ക്കാ​​ക്കേ​​ണ്ട​​തു​​ണ്ട്. ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ​​യും സാ​​ങ്കേ​​തി​​ക പ്ര​​വ​​ര്‍ത്ത​​ക​​രു​​ടെ​​യും പ്ര​​തി​​ഫ​​ലം ഇ​​തു​​വ​​രെ പൂ​​ര്‍ണ​​മാ​​യും ന​​ല്‍കി​​യി​​ട്ടി​​ല്ല.

ഹ​​ര്‍ജി​​ക്കാ​​രു​​ടെ ഫ​​ണ്ട് കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​ത​​ട​​ക്കം വി​​ല​​ക്കു​​ന്ന​​തി​​നാ​​യി കൊ​​മേ​​ഴ്‌​​സ്യ​​ല്‍ കോ​​ട​​തി​​യി​​ല്‍ പ​​രാ​​തി​​ക്കാ​​ര​​ന്‍ ഹ​​ര്‍ജി ഫ​​യ​​ല്‍ ചെ​​യ്തി​​ട്ടു​​ണ്ട്. ത​​ര്‍ക്കം സി​​വി​​ല്‍ സ്വ​​ഭാ​​വ​​മു​​ള്ള​​താ​​ണ്.
ഹ​​ര്‍ജി​​ക്കാ​​രു​​ടെ മേ​​ല്‍ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്താ​​നും പ​​ബ്ലി​​സി​​റ്റി​​ക്കു​​മാ​​യാ​​ണ് മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ സ്വ​​കാ​​ര്യ പ​​രാ​​തി ഫ​​യ​​ല്‍ ചെ​​യ്ത​​തെ​​ന്നും ഹ​​ര്‍ജി​​യി​​ല്‍ ആ​​രോ​​പി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.