തിരുവനന്തപുരം: 23 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ് 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ അനസ്തേഷ്യോളജി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ കാർഡിയോളജി-ഒന്നാം എൻസിഎ മുസ്ലിം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ കാർഡിയോളജി-എൻസിഎ ഈഴവ/തിയ്യ/ബില്ലവ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ കമ്യൂണിറ്റി മെഡിസിൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി)-എൻസിഎ ഈഴവ/തിയ്യ/ബില്ലവ, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-എട്ടാം എൻസിഎ പട്ടികജാതി, പട്ടികവർഗം, പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-അഞ്ചാം എൻസിഎ പട്ടികവർഗം, വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-ഒന്പതാം എൻസിഎ പട്ടികജാതി, വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-പത്താം എൻസിഎ പട്ടികവർഗം, മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-നാലാം എൻസിഎ പട്ടികജാതി, തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-ഏഴാം എൻസിഎ പട്ടികജാതി, എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-അഞ്ചാം എൻസിഎ പട്ടികജാതി, കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-അഞ്ചാം എൻസിഎ പട്ടികജാതി, മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-നാലാം എൻസിഎ പട്ടികജാതി, കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-ആറാം എൻസിഎ പട്ടികജാതി, തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-ഒന്നാമത്തെയും രണ്ടാമത്തെയും എൻസിഎ ഈഴവ/തിയ്യ/ബില്ലവ, മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-ഒന്നാം എൻസിഎ - എസ്ഐയുസി നാടാർ. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്, കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-ആറാം എൻസിഎ പട്ടികവർഗം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്-രണ്ടാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ.
അഞ്ച് തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഫിറ്റിംഗ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (പ്ലംബിംഗ്), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമണ് സർവീസിൽ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2-ഒന്നാം എൻസിഎ മുസ്ലിം, എസ്ഐയുസി നാടാർ, ഹിന്ദുനാടാർ, ധീവര, വിശ്വകർമ, എസ്സിസിസി, കേരള വാട്ടർ അഥോറിറ്റിയിൽ ഫിറ്റർ, കേരള വാട്ടർ അഥോറിറ്റിയിൽ പ്ലംബർ തസ്തികകളിലേക്കാണ് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.