സാ​നി​റ്റ​റി മാ​ലി​ന്യ ശേ​ഖ​രണത്തിന് അ​ധി​ക ഫീ​സ്: കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി
സാ​നി​റ്റ​റി മാ​ലി​ന്യ  ശേ​ഖ​രണത്തിന്  അ​ധി​ക ഫീ​സ്:  കോ​ട​തി  റി​പ്പോ​ര്‍​ട്ട് തേ​ടി
Wednesday, May 8, 2024 1:57 AM IST
കൊ​​​​ച്ചി: ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച സാ​​​​നി​​​റ്റ​​​​റി നാ​​​​പ്കി​​​​ന്‍, അ​​​​ഡ​​​​ള്‍​ട്ട് ഡ​​​​യ​​​പ്പ​​​ര്‍ എ​​​​ന്നി​​​​വ വീ​​​​ടു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​സ​​​​ഭ പ്ര​​​​ത്യേ​​​​ക ഫീ​​​​സ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ​കോ​​​​ട​​​​തി റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി.

രാ​​​​ജ്യ​​​​ത്തെ പ​​​​ല ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ളും സാ​​​​നി​​​​റ്റ​​​​റി മാ​​​​ലി​​​​ന്യം ശേ​​​​ഖ​​​​രി​​​​ക്കാ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​ത് സ്ത്രീ​​​​ക​​​​ള്‍, കു​​​​ട്ടി​​​​ക​​​​ള്‍, രോ​​​​ഗി​​​​ക​​​​ള്‍, പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​ര്‍ എ​​​​ന്നി​​​​വ​​​​രോ​​​​ടു​​​​ള്ള വി​​​​വേ​​​​ച​​​​ന​​​​മാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​ട്ടി​​​​ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ഇ​​​​ന്ദു വ​​​​ര്‍​മ സ​​​​മ​​​​ര്‍​പ്പി​​​​ച്ച പൊ​​​​തു​​​​താ​​​ത്പ​​​​ര്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി​​​​യ​​​​ത്.

ആ​​​​റാ​​​​ഴ്ച​​​​യ്ക്ക​​​​കം റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ര്‍​ദേ​​​​ശം. കേ​​​​ര​​​​ള​​​മ​​​​ട​​​​ക്ക​​​മു​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.