ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഇ​ന്ന​ലെ​യും മു​ട​ങ്ങി
ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഇ​ന്ന​ലെ​യും മു​ട​ങ്ങി
Wednesday, May 8, 2024 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് ഇ​​​ന്ന​​​ലെ​​​യും മു​​​ട​​​ങ്ങി. തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ദി​​​വ​​​സ​​​മാ​​​ണ് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് മു​​​ട​​​ങ്ങു​​​ന്ന​​​ത്.

ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പ​​​രി​​​ഷ്ക്ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ​​​യും ഡ്രൈ​​​വി​​​ഗ് ടെ​​​സ്റ്റ് ത​​​ട​​​സ​​​പ്പെ​​​ട്ട​​​ത്.

സ്വ​​​ന്തം വാ​​​ഹ​​​ന​​​വു​​​മാ​​​യി ടെ​​​സ്റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​വ​​​ർ​​​ക്കു നേരേ​​​യും ഇ​​​ന്ന​​​ലെ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി. ഇ​​​ന്ന​​​ലെ മു​​​ത​​​ൽ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണ​​​യി​​​ൽ ടെ​​​സ്റ്റ് ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ തീ​​​രു​​​മാ​​​നം.

എ​​​ന്നാ​​​ൽ ഇ​​​തും ന​​​ട​​​ന്നി​​​ല്ല. പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ സ​​​മ​​​ര​​​ക്കാ​​​ർ പ്ര​​​തി​​​ഷേ​​​ധം തീ​​​ർ​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​ശ്ര​​​മം പാ​​​ളി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ട്ട​​​ത്ത​​​റ​​​യി​​​ൽ സ്വ​​​ന്തം വാ​​​ഹ​​​ന​​​വു​​​മാ​​​യി ഇ​​​ന്ന​​​ലെ ര​​​ണ്ടു​​​പേ​​​രാ​​​ണ് ടെ​​​സ്റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ത​​​ട​​​ഞ്ഞെ​​​ങ്കി​​​ലും പോ​​​ലീ​​​സ് ഇ​​​വ​​​രെ ഗ്രൗ​​​ണ്ടി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. എ​​​ന്നാ​​​ൽ ഇ​​​വ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യി​​​രു​​​ന്ന സ്ലോ​​​ട്ട് റ​​​ദ്ദാ​​​യ​​​തി​​​നാ​​​ൽ ടെ​​​സ്റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.