പ്ര​ണ​യ വി​വാ​ഹ​ത്തെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം; വ​ര​ന്‍റെ അ​മ്മ​യ്ക്ക് വെ​ട്ടേ​റ്റു
പ്ര​ണ​യ വി​വാ​ഹ​ത്തെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം; വ​ര​ന്‍റെ  അ​മ്മ​യ്ക്ക് വെ​ട്ടേ​റ്റു
Wednesday, May 8, 2024 6:23 AM IST
പെ​​​രി​​​ങ്ങോം (ക​​​ണ്ണൂ​​​ര്‍): മ​​​ക​​​ൻ പ്രേ​​​മി​​​ച്ചു വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​തി​​​ന് അ​​​മ്മ​​​യെ വെ​​​ട്ടി​​​പ്പ​​​രി​​​ക്കേ​​​ല്‍​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ വ​​​ധു​​​വി​​​ന്‍റെ അ​​​ച്ഛ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ ര​​​ണ്ടു പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. പേ​​​രൂ​​​ലി​​​ലെ ഇ​​​ട്ട​​​മ്മ​​​ല്‍ പ​​​വി​​​ത്ര​​​ന്‍ (48), പെ​​​ട​​​ച്ചി വീ​​​ട്ടി​​​ല്‍ വി​​​നോ​​​ദ് (45) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പെ​​​രി​​​ങ്ങോം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പേ​​​രൂ​​​ല്‍ കി​​​ഴ​​​ക്കേ​​​ക്ക​​​രി​​​ലെ അ​​​ടു​​​ക്കാ​​​ട​​​ന്‍ വീ​​​ട്ടി​​​ല്‍ എം.​​​വി. ലീ​​​ല​​​യെ​​​യാ​​​ണ്(63) വെ​​​ട്ടി​​​പ്പ​​​രി​​​ക്കേ​​​ല്‍​പ്പി​​​ച്ച​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 6.30ഓ​​​ടെ​​​യാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

വീ​​​ട്ടി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ച് ക​​​യ​​​റി​​​ പ്ര​​​തി​​​ക​​​ൾ ഭ​​​ര്‍​ത്താ​​​വ് ര​​​വീ​​​ന്ദ്ര​​​നെ കാ​​​ലു​​​കൊ​​​ണ്ട് തൊ​​​ഴി​​​ക്കു​​​ന്ന​​​തു​​​ക​​​ണ്ട് ത​​​ട​​​യാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ലീ​​​ല​​​യ്ക്ക് വെ​​​ട്ടേ​​​റ്റ​​​ത്. പ​​​രി​​​ക്കു​​​പ​​​റ്റി​​​യ ലീ​​​ല ക​​​ണ്ണൂ​​​ര്‍ ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.