ജപ്പാനില്‍ ഇലക്ഷന്‍: മന്‍മോഹന്‍സിംഗ് സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്നു മുതല്‍ 18 വരെ നടത്താനിരുന്ന ജപ്പാന്‍ സന്ദര്‍ശനം ജപ്പാനില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റദ്ദു ചെയ്തതായി വിദേശകാര്യവക്താവ് സയീദ് അക്ബറുദീന്‍ അറിയിച്ചു. ജപ്പാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രധാനമന്ത്രി യോഷിഹിങ്കോ നോഡ പ്രഖ്യാപിച്ചിരുന്നു.

ജപ്പാന്‍- ഇന്ത്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. എന്നാല്‍ നേരത്തേ നിശ്ചയിച്ചപ്രകാരം അദ്ദേഹം കമ്പോഡിയ സന്ദര്‍ശിക്കും. ആസിയാന്‍ ഉച്ചകോടിക്കായാണു പ്രധാനമന്ത്രി ഇന്നു കമ്പോഡിയ സന്ദര്‍ശിക്കുന്നത്.